[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പ്രേക്ഷക മനസുകൾ കീഴടക്കി മെഗാസ്റ്റാർ; ഹൗസ്ഫുൾ ഷോയുമായി ഉണ്ട മുന്നേറുന്നു..!

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഈ വർഷം തന്റെ രണ്ടാമത്തെ ബോക്സ് ഓഫീസ് വിജയം സമ്മാനിച്ച് കൊണ്ട് ഖാലിദ് റഹ്മാൻ ചിത്രമായ ഉണ്ട മുന്നേറുന്നു. ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ഈ റിയലിസ്റ്റിക് ത്രില്ലെർ  ഇതിന്റെ പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടിയെടുക്കുന്നുണ്ട്. മമ്മൂട്ടിയുടെ മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഈ ചിത്രത്തിൽ എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രമായുള്ള അദ്ദേഹത്തിന്റെ അഭിനയത്തെ നിരൂപകരും പ്രേക്ഷകരും വിലയിരുത്തുന്നത്. സിനിമാ പ്രേമികളെ ആകർഷിച്ചു കൊണ്ട് മുന്നേറുന്ന ഈ ചിത്രം ഇപ്പോഴും ഹൗസ്ഫുൾ ഷോകൾ നേടിക്കൊണ്ട് ബോക്സ് ഓഫീസിലും മികച്ച വിജയം ആണ് നേടുന്നത്. 

ഹർഷദ് രചന നിർവഹിച്ച ഈ ചിത്രം രണ്ടാം വാരത്തിലും ദിവസേന അറുന്നൂറോളം ഷോകൾ ആണ് കേരളത്തിൽ കളിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിന് പുറമെ ഗൾഫ് രാജ്യങ്ങളിലും ഉണ്ടക്കു മികച്ച പ്രതികരണം ആണ് ലഭിക്കുന്നത്. അവിടെ കഴിഞ്ഞ ബുധനാഴ്ച 176 ഷോകളോടെ എത്തിയ ചിത്രം രണ്ടാം ദിനം മുതൽ  450 ഇൽ അധികം ഷോകൾ നേടി പ്രദർശനം തുടരുകയാണ്.

മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, രഞ്ജിത്, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, റോണി, ലുക്മാൻ, ഭഗവൻ തിവാരി, ഈശ്വരി റാവു, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ, ഓംകാർ ദാസ് മണിപ്പൂരി തുടങ്ങി ഒട്ടേറെ പേര് അഭിനയിച്ചിട്ടുണ്ട്.ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ ഈ ചിത്രത്തിൽ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.