[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തമിഴകത്തിന്റെ ദളപതിക്ക് ജന്മദിന ആശംസകളുമായി മലയാള സിനിമയുടെ ചക്രവർത്തി..

തമിഴകത്തിന്റെ ദളപതി ആയ വിജയ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. സോഷ്യൽ മീഡിയ വഴി വിജയ് ആരാധകരും അതുപോലെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളും വിജയ്ക്ക് ജന്മദിന ആശംസകൾ നേരുകയാണ്. സൗത്ത് ഇൻഡ്യൻ സിനിമയിലെ പ്രമുഖരും വിജയ്ക്ക് ജന്മദിന ആശംസകൾ നേർന്നു. മലയാള സിനിമയിൽ നിന്നും ഉണ്ണി മുകുന്ദൻ, അജു വർഗീസ്, ആന്റണി വർഗീസ് തുടങ്ങി ഒട്ടേറെ പേർ വിജയ്ക്ക് ജന്മദിന ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ ഏവരും കാത്തിരുന്ന ആ ജന്മദിന സന്ദേശവും വിജയ്ക്കായി മലയാള സിനിമയിൽ നിന്നെത്തിക്കഴിഞ്ഞു. മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയുടെ നടനവിസ്മയവും ആയ മോഹൻലാൽ ആണ് ഇപ്പോൾ വിജയ്ക്ക് ആശംസകൾ അറിയിച്ചിരിക്കുന്നത്. ഏകദേശം ആറു വർഷങ്ങൾക്കു മുമ്പ് ജില്ല എന്ന തമിഴ് ചിത്രത്തിൽ ആണ് ഇരുവരും ഒന്നിച്ചു അഭിനയിച്ചത്.

അന്ന് തൊട്ടേ വലിയ സൗഹൃദവും അടുപ്പവും കാത്തു സൂക്ഷിക്കുന്ന ഇവർ ഒരിക്കൽ കൂടി ഒന്നിക്കുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. താൻ മോഹൻലാലിന്റെ കടുത്ത ആരാധകൻ ആണെന്ന് വിജയ് മീഡിയ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുമുണ്ട്. ഏതായാലും മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ താരമായ മോഹൻലാലും തമിഴിലെ ഇപ്പോഴത്തെ ഏറ്റവും വലിയ താരമായ വിജയും ഒന്നിക്കുന്ന ഒരു ചിത്രം ആരാധകർ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള തമിഴ് നടൻ ആണ് വിജയ്. മോഹൻലാൽ കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഓപ്പണിങ് ഡേ കലക്ഷൻ റെക്കോർഡ് ഉള്ള നടന്മാരിൽ ഒരാളും വിജയ് ആണ്. ആറ്റ്‌ലി ചിത്രമായ ബിഗിൽ ആണ് വിജയ് നായകനായി എത്താൻ പോകുന്ന അടുത്ത ചിത്രം.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

3 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

3 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.