ഉല്ലാസം എന്ന ഏറ്റവും പുതിയ ഷെയിൻ നിഗം ചിത്രം നാളെ റിലീസ് ചെയ്യാൻ പോവുകയാണ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രത്തിലെ ഷെയിൻ നിഗം കഥാപാത്രത്തിന്റെ പേരെന്താണെന്നാണ് ആരാധർ ചോദിക്കുന്നത്. ഇതിലെ ഷെയിൻ നിഗം കഥാപാത്രം തന്റെ പേരായി പറയുന്നത് ദുൽഖർ സൽമാൻ എന്നും റിച്ചാർഡ് മേനോൻ എന്നുമാണ്. ഇനി ശരിക്കും എന്താണ് ഈ കഥാപാത്രത്തിന്റെ പേരെന്നത് സിനിമ കണ്ടാൽ മാത്രമേ മനസ്സിലാവൂ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഷെയിൻ നിഗമിന്റെ കാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നപ്പോഴും അതിൽ ദുൽഖർ സൽമാനോ റിച്ചാർഡ് മേനോനോ എന്ന ചോദ്യമായിരുന്നു ഉണ്ടായിരുന്നത്. ഏതായാലും യുവ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം ഇതിനോടകം മികച്ച പ്രതീക്ഷകളാണ് സൃഷ്ടിച്ചിരിക്കുന്നത്. പവിത്ര ലക്ഷ്മി നായികാ വേഷം ചെയ്തിരിക്കുന്ന ഈ റൊമാന്റിക് ഫൺ ചിത്രം നവാഗതനായ ജീവൻ ജോജോയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇതിന്റെ ടീസർ, ട്രൈലെർ, പ്രോമോ വീഡിയോകൾ, അതുപോലെ സോങ് വീഡിയോകൾ എന്നിവയൊക്കെ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. ഇതിലെ പെണ്ണെ പെണ്ണെ എന്ന് തുടങ്ങുന്ന അടിപൊളി ഗാനത്തിലെ ഷെയിൻ നിഗമിന്റെ നൃത്തവും സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറി. തന്റെ കരിയറിൽ ആദ്യമായി ഒരു പക്കാ കൊമേർഷ്യൽ കംപ്ലീറ്റ് എന്റെർറ്റൈനെറിൽ നായകനായി എത്തുകയാണ് ഷെയിൻ നിഗമെന്നതും ഉല്ലാസത്തെ വേറിട്ട് നിർത്തുന്നുണ്ട്. പ്രവീൺ ബാലകൃഷ്ണൻ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നിവരാണ്. ഒരു യാത്രയിൽ കണ്ടുമുട്ടുന്ന ആളുകൾക്ക് ആ യാത്രയുടെ ആയുസ്സേയുള്ളു എന്ന വരികളോടെയാണ് ഷെയിൻ നിഗമിന്റെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.