[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിവിൻ പോളി- റോഷൻ ആൻഡ്രൂസ് ടീമിന്റെ പുതിയ ചിത്രത്തിന് പേര് പുറത്ത്?

മലയാളത്തിന്റെ യുവ താരം നിവിൻ പോളിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന് പേരിട്ടു എന്ന വർത്തയാണിപ്പോൾ പുറത്ത് വരുന്നത്. ടൈറ്റിൽ ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ചിത്രത്തിന്റെ ടൈറ്റിൽ എന്ന നിലയിൽ ഒരു പേര് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സാറ്റർഡേ നൈറ്റ്സ് എന്നാണ് ഈ ചിത്രത്തിന് നൽകിയിരിക്കുന്ന പേരെന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. സൂപ്പർ ഹിറ്റായ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം നിവിൻ പോളിക്കൊപ്പം റോഷൻ ആൻഡ്രൂസ് കൈകോർക്കുന്ന ചിത്രം കൂടിയാണിത്. വിനായക ഫിൽംസിന്റെ ബാനറിൽ അജിത് വിനായക നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സിജു വിൽസൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും അഭിനയിക്കുന്നുണ്ട്. പുതുമുഖമായ മാളവിക ശ്രീനാഥാണ് ഇതിലെ നായികാ വേഷം ചെയ്യുന്നത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സല്യൂട്ട് ആയിരുന്നു റോഷൻ ആൻഡ്രൂസിന്റെ തൊട്ടു മുൻപത്തെ റിലീസ്. സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിൽ നേരിട്ടുള്ള റിലീസ് ആയാണ് കഴിഞ്ഞ മാർച്ച് പതിനെട്ടിന് സല്യൂട്ട് പുറത്തു വന്നത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഉദയനാണ് താരം സംവിധാനം ചെയ്ത് കൊണ്ട് അരങ്ങേറിയ റോഷൻ ആൻഡ്രൂസ്, പിന്നീട് മോഹൻലാൽ തന്നെ നായകനായ ഇവിടം സ്വർഗ്ഗമാണു, കാസനോവ എന്നിവയും നോട്ട് ബുക്ക്, മുംബൈ പോലീസ്, സ്‌കൂൾ ബസ്, പ്രതി പൂവൻ കോഴി, ഹൌ ഓൾഡ് ആർ യു എന്നീ മലയാള ചിത്രങ്ങളും, ഹൌ ഓൾഡ് ആർ യുവിന്റെ തമിഴ് റീമേക്കായ 36 വയതിനിലെയും സംവിധാനം ചെയ്തിട്ടുണ്ട്. രാജീവ് രവിയുടെ തുറമുഖം, എബ്രിഡ് ഷൈനിന്റെ മഹാവീര്യർ, ലിജു കൃഷ്ണയുടെ പടവെട്ട്‌, റാം ഒരുക്കിയ തമിഴ് ചിത്രമെന്നിവയാണ് നിവിൻ പോളി നായകനായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.