മെഗാസ്റ്റാർ മമ്മൂട്ടി എന്ന നടനേയും താരത്തെയും നമ്മൾ കണ്ട വർഷമായിരുന്നു 2022. അതിനുള്ള അംഗീകാരമായി മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡും അദ്ദേഹത്തെ തേടിയെത്തി. 2023 ഇൽ അദ്ദേഹത്തിന്റെ മികച്ച ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണിപ്പോൾ ആരാധകരും സിനിമാ പ്രേമികളും. ഏതായാലും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന രണ്ട് മമ്മൂട്ടി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറായി കൊണ്ടിരിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ആണ് അതിൽ ആദ്യം എത്തുക. മമ്മൂട്ടി- ജ്യോതിക ടീമൊന്നിച്ച ഈ ചിത്രം ഒരു ക്ലാസ് ഫാമിലി എന്റർടൈനറായിരിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.
അതിന് ശേഷം എത്തുന്നത് നവാഗതനായ റോബി വർഗീസ് രാജ് ഒരുക്കിയ കണ്ണൂർ സ്‌ക്വാഡ് ആയിരിക്കും. ഒരു മാസ്സ് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിക്കൊപ്പം വലിയ താരനിരതന്നെ ഇതിൽ അണിനിരന്നിട്ടുണ്ട്. മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയാണ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. ഇപ്പോൾ സൗണ്ട് മിക്സിങ് ഉൾപ്പെടെയുള്ള പോസ്റ്റ്- പ്രൊഡക്ഷൻ ജോലികൾ നടന്ന് കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങളുടെ റിലീസ് തീയതിയുൾപ്പെടെയുള്ള വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വിടുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്കയിലാണ് ഇപ്പോൾ മമ്മൂട്ടി അഭിനയിച്ചു കൊണ്ടിരിക്കുന്നത്
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന 'പൊൻമാൻ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. 2025 ജനുവരി…
This website uses cookies.