കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഈ വർഷത്തെ ആദ്യ റിലീസ് ആയ നീരാളി ഈ വരുന്ന വെള്ളിയാഴ്ച മുതൽ ഇന്ത്യ മുഴുവൻ പ്രദർശനത്തിന് എത്തുകയാണ്. എന്നാൽ അതിനു ദിവസങ്ങൾക്കു മുൻപേ തന്നെ ജനങ്ങളുടെ ഇടയിൽ സംസാര വിഷയമാവുകയാണ് നീരാളി എന്ന ചിത്രം. നീരാളി എന്ന ചിത്രത്തിന്റെ ഭാഗമായ നീരാളി വണ്ടി ഇപ്പോൾ കേരളം മുഴുവൻ ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സഞ്ചരിക്കുകയാണെന്നു മാത്രമല്ല വമ്പൻ ജനസ്വീകരണമാണ് നീരാളി വണ്ടിക്കു കിട്ടുന്നത്. മോഹൻലാൽ ആരാധകർ ഓരോ സ്ഥലത്തും വലിയ സ്വീകരണമാണ് നീരാളി വണ്ടിക്കു കൊടുക്കുന്നത്. അതിൽ തന്നെ തിരുവനന്തപുരത്തുള്ള മോഹൻലാൽ ആരാധകർ ഈ വാഹനത്തിനു അവിടെ കൊടുത്ത സ്വീകരണത്തെ കിടിലം എന്ന വാക്ക് കൊണ്ടേ വിശേഷിപ്പിക്കാൻ കഴിയു. അത്ര പ്രൗഢ ഗംഭീരമായതും ആവേശം നിറഞ്ഞതുമായ സ്വീകരണമാണ് അവർ നൽകിയത്.
മോഹൻലാലിന്റെ നാടായ തിരുവനന്തപുരത്തു അദ്ദേഹത്തിന്റെ ആരാധകർ ഒരു റോഡ് ഷോ സംഘടിപ്പിച്ചു കൊണ്ടാണ് നീരാളി വണ്ടിയെ സ്വീകരിച്ചത്. ആ റോഡ് ഷോക്ക് വലിയ ജന ശ്രദ്ധയും പിന്തുണയുമാണ് കിട്ടിയത്. നീരാളി റിലീസ് ചെയ്യാൻ ആകാംക്ഷയോടെയാണ് ഓരോ മോഹൻലാൽ ആരാധകനും സിനിമാ പ്രേമികളും കാത്തിരിക്കുന്നത്. വമ്പൻ ആരാധക കൂട്ടായ്മ ആണ് കേരളമെങ്ങും നീരാളിക്ക് വേണ്ടി ഒരുങ്ങുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മൂൺ ഷോട്ട് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള ആണ്. സാജു തോമസ് രചിച്ച ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സർവൈവൽ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. മോഹൻലാലിനൊപ്പം സുരാജ്, ദിലീഷ് പോത്തൻ, നാസ്സർ, പാർവതി, നാദിയ മൊയ്തു എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സ്റ്റീഫൻ ദേവസ്സി സംഗീതം ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സന്തോഷ് തുണ്ടിയിലും സംഘട്ടനം നിർവഹിച്ചത് ബോളിവുഡിലെ സുനിൽ റോഡ്രിഗ്രസും ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.