മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങളാൽ ഏറെ ശ്രദ്ധേയനായ യുവനടനാണ് പൃഥ്വിരാജ്. സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് ചിത്രമായിരുന്നു ‘മൈ സ്റ്റോറി’. കോസ്റ്റൂയൂം ഡിസൈനറായി മലയാള സിനിമയിൽ ഭാഗമായിരുന്ന റോഷിണി ദിനകർ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ‘ എന്ന് നിന്റെ മൊയ്തീൻ’ എന്ന എവർ ഗ്രീൻ ഹിറ്റ് ചിത്രത്തിന് ശേഷം പാർവതി- പൃഥ്വിരാജ് ഒന്നിക്കുന്ന മറ്റൊരു പ്രണയ ചിത്രമാണ് ‘മൈ സ്റ്റോറി’. ശങ്കർ രാമകൃഷ്ണനാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പോർച്ചുഗലിൽ ആദ്യമായി ചിത്രീകരിക്കുന്ന മലയാള ചിത്രം കൂടിയാണിത്. പൂർണമായും വിദേശത്ത് ചിത്രീകരിച്ച ഈ സിനിമ മലയാളികൾക്ക് ഒരു പുത്തൻ അനുഭവം തന്നെയായിരിക്കും. റോഷിണി ദിനകർ പ്രൊഡക്ഷന്റെ ബാനറിൽ ദിനകരനും റോഷിണി ദിനകരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ജൂലൈ 6ന് തീയറ്ററിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിനെതിരെ വീണ്ടും സൈബർ ആക്രമണം തന്നെയാണ് നടക്കുന്നത്. ചിത്രത്തിൽ അഞ്ച് ലിപ് ലോക്ക് സീനുകളുണ്ടെന്നും പാർവതിയുടെ അഴിഞ്ഞാട്ടമാണെന്നും ആരോപിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ചിത്രത്തെ കുറിച്ചു പ്രചരിപ്പിക്കുന്നത്. റിലീസിന് മുമ്പായി ചിത്രത്തിന് നേരെ സൈബർ ആക്രണം ഉണ്ടായിട്ടുണ്ട്, റെക്കോര്ഡ് ഡിസ്‌ലൈക്കാണ് ഗാനങ്ങൾക്കും ട്രെയ്‌ലറിനും ലഭിച്ചത്. നാളെ ആരുടെ സിനിമക്കും വേണമെങ്കിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇവിടെ നടക്കുന്നതെന്ന് സംവിധായിക റോഷിണി പറയുകയുണ്ടായി. സിനിമ സൈബർ ആക്രമണത്തിൽ അകപ്പെടുമ്പോളും പൃഥ്വിരാജും പാർവതിയും ഇതിനെതിരെ പ്രതികരിക്കുന്നില്ല എന്നും സംവിധായിക ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പ്രമോഷന് പോലും ഇവരിൽ ആരും ഒരു മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല എന്നും കൂട്ടിച്ചേർത്തു. ഈ വിഷയത്തിൽ റോഷിണി ആദ്യം സമീപിച്ചത് മോഹൻലാലിനെയായിരുന്നു, അമ്മയുടെ പ്രസിഡന്റ് കൂടിയായ അദ്ദേഹം സിനിമ നല്ലതാണന്ന് പറയിപ്പിക്കുക മാത്രമാണ് ഏക വഴിയെന്നും അഭിപ്രായപ്പെട്ടു. മലയാള സിനിമ ഇൻഡസ്ട്രിയുടെ മുഴുവൻ താരങ്ങളുടെ പിന്തുണയാണ് താൻ ആഗ്രഹിക്കുന്നതെന്ന് റോഷിണി വ്യക്തമാക്കി.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.