മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൂസിഫർ’. സഹനടനായി, നടനായി, ഗായകനായി, നിർമ്മാതാവായി തിളങ്ങിയ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ 16ന് ആരംഭിക്കും. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും ഫസ്റ്റ് ലുക്ക് പോസ്റ്ററും വൻ സ്വീകരണമാണ് സമൂഹ മാധ്യമങ്ങളിൽ ലഭിച്ചത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ കാസ്റ്റിംഗിന്റെ തിരക്കിലാണ് സംവിധായകൻ പൃഥ്വിരാജ്. ലൂസിഫറിൽ പ്രധാന വേഷത്തിൽ സഹോദരൻ കൂടിയായ ഇന്ദ്രജിത്ത് ഉണ്ടാവുമെന്ന സ്ഥിതികരണം അടുത്തിടെ ഒരു ഇന്റർവ്യൂയിൽ പൃഥ്വിരാജ് പറയുകയുണ്ടായി. ലൂസിഫറിൽ വില്ലനായി വിവേക് ഒബ്രോയാണ് വേഷമിടുന്നതന്ന് സൂചനയുണ്ടായിരുന്നു, എന്നാൽ ഔദ്യോഗിക സ്ഥിതികരണമായി ലൂസിഫർ ടീം മുന്നോട്ട് വന്നിരിക്കുകയാണ്. ലൂസിഫർ സിനിമയുടെ ഒഫീഷ്യൽ പേജിൽ വിവേക് ഒബ്രോയ് പ്രധാന വേഷത്തിലെത്തുന്നുണ്ട് എന്ന് അറിയിപ്പാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെത്തിയ വിവേക് ഒബ്രോയുമായുള്ള നിർമ്മാതാവ് ആന്റണി പെരുമ്പാവൂറിന്റെ ചിത്രങ്ങൾ ഇതിനോടകം എല്ലായിടത്തും എത്തിക്കഴിഞ്ഞു. കമ്പനി എന്ന ബോളിവുഡ് ചിത്രത്തിന് ശേഷമാണ് വിവേക് ഒബ്രോയ്- മോഹൻലാൽ വീണ്ടും ഒന്നിക്കുന്നത്. വിവേക് ഒബ്രോയുടെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു ‘കമ്പനി’. ലൂസിഫറിൽ വീണ്ടും മോഹൻലാലിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് നടൻ വിവേക് ഒബ്രോയ്. ലൂസിഫറിലെ മറ്റ് കഥാപാത്രങ്ങളെ വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് അറിയാൻ സാധിക്കും എന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വില്ലന് ശേഷം മഞ്ജു വാര്യരാണ് മോഹൻലാലിന്റെ നായികയായിയെത്തുന്നത് എന്ന് സൂചനയുണ്ട്. മോഹൻലാലിന്റെ മകളായി സാനിയയും അനിയനായി ടോവിനോയും വേഷമിടുന്നുണ്ട് എന്നും വാർത്തകൾ പരക്കുന്നുണ്ട്. ദീപക് ദേവാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.