പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ അനൂപ് മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ 21 ഗ്രാംസിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, മെഗാ സ്റ്റാർ മമ്മൂട്ടി, സൂപ്പർ സ്റ്റാർ സുരേഷ് ഗോപി എന്നീ, മലയാളത്തിലെ സൂപ്പർ താരങ്ങളാണ് ഈ ട്രൈലെർ കുറെ ദിവസങ്ങൾക്ക് മുൻപ് പുറത്തു വിട്ടത്. ഇവർക്ക് പുറമെ മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ഈ ട്രൈലെർ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിച്ചിരുന്നു. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ട്രെയ്‌ലർ നമ്മുക്ക് തരുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്ന തരത്തിലുള്ള, വളരെ ഉദ്വേഗഭരിതമായ ഒരു ട്രൈലെർ ആണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ത്രില്ലറുകൾ ഇഷ്ടപെടുന്ന സിനിമ പ്രേമികൾക്ക് ഈ ചിത്രം ഒരു വിരുന്നായിരിക്കും എന്നു ഈ ട്രൈലെർ സൂചിപ്പിക്കുന്നു. അതിനു മുന്നേ പുറത്തു വന്ന ഇതിന്റെ ടീസർ, ഇതിലെ ആദ്യ ഗാനം എന്നിവയുയും സൂപ്പർ ഹിറ്റായിരുന്നു.
വരുന്ന മാർച്ച് പതിനെട്ടിന് ആണ് ഈ ചിത്രം റിലീസ് ചെയ്യുക. ദി ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറില്‍ നിർമ്മിച്ച ഈ ചിത്രം നവാഗതനായ ബിബിന്‍ കൃഷ്ണ ആണ് രചിച്ചു സംവിധാനം ചെയ്തത്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായി അനൂപ് മേനോന്‍ എത്തുന്ന ഈ ചിത്രത്തിൽ ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഛായാഗ്രാഹകൻ ജിത്തു ദാമോദര്‍ ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് അപ്പു എന്‍ ഭട്ടതിരിയും ഇതിനു സംഗീതം ഒരുക്കിയത് ദീപക് ദേവുമാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.