[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എന്റെ ആ ആഗ്രഹം കേരളത്തില്‍ നടക്കില്ല, പക്ഷേ തമിഴില്‍നാട്ടില്‍ നടക്കും; മനസ്സ് തുറന്നു ദുൽഖർ സൽമാൻ..!

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ നായകനായ തമിഴ് ചിത്രം ഇപ്പോൾ തീയേറ്ററുകളിൽ ഉണ്ട്. ഡാന്‍സ് കോറിയോഗ്രഫര്‍ ബൃന്ദ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്ത ഹേ സിനാമികയാണ് ദുല്‍ഖറിന്റെ ഒടുവില്‍ റിലീസായ തമിഴ് ചിത്രം. അദിതി റാവു, കാജൽ അഗർവാൾ എന്നിവർ നായികാ വേഷങ്ങളിൽ എത്തിയ ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആണ്. ഇപ്പോഴിതാ ഇതിന്റെ പ്രൊമോഷൻ പരിപാടികൾക്കിടയിൽ കലൈജ്ഞര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ദുൽഖർ പറഞ്ഞ ഒരു കാര്യമാണ് ശ്രദ്ധ നേടുന്നത്. ആള്‍ക്കൂട്ടത്തിനൊപ്പം നില്‍ക്കുമ്പോള്‍ താന്‍ ആഗ്രഹിക്കുന്ന ഒരു കാര്യത്തെ കുറിച്ച് ആണ് ദുൽഖർ പറയുന്നത്. പൊതുസ്ഥലത്ത് വെച്ച് ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരിക്കുന്നത് സന്തോഷം തരുന്ന കാര്യം ആണെന്നും കേരളത്തില്‍ അതിന് ബുദ്ധിമുട്ടാണെങ്കിലും തമിഴ്നാട്ടില്‍ കുറച്ച് എളുപ്പമാണ് എന്നും ദുൽഖർ പറയുന്നു.

എപ്പോഴെങ്കിലും പബ്ലിക്കില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ തന്നെ ശ്രദ്ധിക്കാതിരുന്നാല്‍ വളരെ നല്ലത് എന്ന് പറയുന്ന ദുൽഖർ, തനിക്കു ഏറ്റവും ഇഷ്ടമുള്ള കാര്യമാണത് എന്നാണ് പറയുന്നത്. റോഷന്‍ ആഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ആണ് ദുൽഖർ നായകനായി എത്തുന്ന അടുത്ത റിലീസ്. മാര്‍ച്ച് 18 ന് സോണി ലൈവിലൂടെയാണ് നേരിട്ടുള്ള ഒറ്റിറ്റി റിലീസായി ഈ ചിത്രം എത്തുന്നത്. ഇത് കൂടാതെ ചുപ് എന്ന ഹിന്ദി ചിത്രവും, ഒരു തെലുങ്കു ചിത്രവും നെറ്റ്ഫ്ലിക്സിന്റെ ഒരു വെബ് സീരീസും ദുൽഖർ അഭിനയിച്ചു പുറത്തു വരാനുണ്ട്. മലയാളത്തിൽ ഇനി ദുൽഖർ ചെയ്യാൻ പോകുന്നത് സൗബിൻ ഷാഹിർ സംവിധാനം ചെയ്യാൻ പോകുന്ന ഓതിരം കടകം, അഭിലാഷ് ജോഷിയുടെ കിംഗ് ഓഫ് കൊത്ത എന്നീ ചിത്രങ്ങൾ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

4 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

4 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.