Tovino Thomas to play Kozhikode district collector in Aashiq Abu’s Virus
ഈ അടുത്ത ദിവസങ്ങളിൽ മലയാള സിനിമയിൽ നിന്ന് കേട്ട ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകൻ ആഷിഖ് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രം. കോഴിക്കോട് ഉണ്ടായ നിപ്പ വൈറസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ സംഭവ വികാസങ്ങളെ ആസ്പദമാക്കി എടുക്കുന്ന ഈ ചിത്രത്തിന് വൈറസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. സംവിധായകനും രചയിതാവുമായ മുഹ്‌സിൻ പരാരിയും, അമൽ നീരദ്- ഫഹദ് ഫാസിൽ ചിത്രമായ വരത്തൻ രചിച്ച സുഹാസ്- ഷറഫു ടീമും ചേർന്നു രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആസിഫ് അലി, ടോവിനോ തോമസ്, സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ് , ദിലീഷ് പോത്തൻ, കാളിദാസ് ജയറാം, രേവതി, പാർവതി, റിമ കല്ലിങ്ങൽ, രമ്യ നമ്പീശൻ, തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നതും ആഷിഖ് അബു തന്നെയാണ്.
ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ടോവിനോ തോമസ് ഈ ചിത്രത്തിൽ അവതരിപ്പിക്കാൻ പോകുന്നത് കോഴിക്കോട് ജില്ലാ കളക്ടർ ആയ യു വി ജോസിന്റെ വേഷമാണ്. അതുപോലെ തന്നെ നിപ്പ രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിൽ അന്തരിച്ചു പോയ ലിനി സിസ്റ്റർ ആയി റിമ കല്ലിങ്കലും കേരളാ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ ആയി രേവതിയും അഭിനയിക്കും. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സുഷിൻ ശ്യാം ആണ്. അതുപോലെ തന്നെ ഈ ചിത്രം എഡിറ്റ് ചെയ്യാൻ പോകുന്നത് പ്രശസ്ത എഡിറ്റർ ആയ സൈജു ശ്രീധരൻ ആണ്. അടുത്ത വർഷം വിഷു ലക്ഷ്യമാക്കി ആണ് ഈ ചിത്രം പ്ലാൻ ചെയ്തിരിക്കുന്നത്. വരുന്ന ഡിസംബർ മാസത്തോടെ വൈറസിന്റെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ടോവിനോ തോമസ് ഇപ്പോൾ മോഹൻലാൽ ചിത്രമായ ലുസിഫെറിൽ അഭിനയിക്കുകയാണ്. തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, മാരി 2 എന്നിവയാണ് ടോവിനോയുടെ അടുത്ത റീലീസുകൾ.
തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് "ആലപ്പുഴ…
പ്രേക്ഷകർക്ക് എന്നും ഇഷ്ടമുള്ള ഒരു സിനിമാ വിഭാഗമാണ് സ്പോർട്സ് ഡ്രാമകൾ. ആവേശവും വൈകാരിക തീവ്രതയുമുള്ള ഇത്തരം ചിത്രങ്ങൾ എന്നും അവർ…
മലയാള സിനിമയിൽ നവാഗത സംവിധായകർ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്. പുതിയ പ്രതിഭകൾ പുതിയ ആശയങ്ങളുമായി കടന്നു വരികയും, അതോടൊപ്പം…
വിഷു റിലീസായി നാളെ തിയേറ്ററുകളിലെത്തുന്ന ബേസിൽ ജോസഫ് ചിത്രം മരണമാസ്സിലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങിയിരിക്കുന്നു. ‘മാസ്മരികം’ എന്ന പേരോടെ…
ബേസിൽ ജോസഫ് നായകനായി എത്തുന്ന മരണമാസ്സ് എന്ന ചിത്രം സൗദിയിലും കുവൈറ്റിലും നിരോധിച്ചു. സിനിമയുടെ കാസ്റ്റിൽ ട്രാൻസ്ജെൻഡർ ആയ വ്യക്തി…
ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ദുൽഖർ സൽമാൻ പുറത്തുവിട്ടു.…
This website uses cookies.