ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ടോവിനോ തോമസിനുള്ള ജന്മദിന സമ്മാനം കൂടി ആയി അദ്ദേഹത്തിന്റെ പുതിയ പ്രൊജക്റ്റ് പ്രഖ്യാപിച്ചിരിക്കുകയാണ്. കുഞ്ഞി രാമായണം, ഗോദ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരൻ ആയി മാറിയ ബേസിൽ ജോസെഫ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽ മുരളി. ഒരു സൂപ്പർ ഹീറോ ആയാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ എത്തുന്നത്. ദേസി സൂപ്പർ ഹീറോ ആയി ടോവിനോ തോമസ് എത്തുന്ന ഈ ബേസിൽ ജോസെഫ് ചിത്രം നിർമ്മിക്കാൻ പോകുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഇതിനോടകം വമ്പൻ ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ച് പേരെടുത്ത പ്രൊഡക്ഷൻ ബാനർ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്.
ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രം അൻവർ റഷീദിനൊപ്പം ചേർന്ന് നിർമ്മിച്ച സോഫിയ പോൾ പിന്നീട് നിർമ്മിച്ച വമ്പൻ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു മോഹൻലാൽ നായകനായ ജിബു ജേക്കബ് ചിത്രമായ മുന്തിരി വള്ളികൾ തളിർക്കുമ്പോൾ. അമ്പതു കോടി ക്ലബ്ബിൽ എത്തിയ ഈ ചിത്രത്തിന് ശേഷം നിരൂപക പ്രശംസ നേടിയ കാട് പൂക്കുന്ന നേരം എന്ന ഡോക്ടർ ബിജു ചിത്രവും പടയോട്ടം എന്ന ഹിറ്റ് ബിജു മേനോൻ ചിത്രവും അവർ നിർമ്മിച്ചു. ഗോദ എന്ന സൂപ്പർ ഹിറ്റിനു ശേഷം ബേസിൽ ജോസെഫ്- ടോവിനോ തോമസ് ടീം വീണ്ടും ഒന്നിക്കുന്നു എന്നുള്ളതും ഇതൊരു സൂപ്പർ ഹീറോ ചിത്രമാണ് എന്നുള്ളതും മിന്നൽ മുരളിയെ ഇപ്പോൾ തന്നെ പ്രേക്ഷകരുടെ ശ്രദ്ധാ കേന്ദ്രം ആക്കുന്നുണ്ട്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ഇപ്പോൾ നടക്കുകയാണ് എന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും എന്നും ടോവിനോ തോമസ് അറിയിച്ചു.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.