[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ടോവിനോ തോമസിന് ജന്മദിന ആശംസകളുമായി മലയാള സിനിമ; സ്പെഷ്യൽ പോസ്റ്ററുകൾ എത്തി..!

മലയാള സിനിമയിലെ ഏറ്റവും മികച്ച യുവ താരങ്ങളിൽ ഒരാളായ ടോവിനോ തോമസ് ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ടോവിനോ ആരാധകർക്കൊപ്പം മലയാള സിനിമാ പ്രേമികളും മലയാള സിനിമാ പ്രവർത്തകരും അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേർന്നു. അതിനു പുറമെ അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങളുടെ അണിയറ പ്രവർത്തകർ അദ്ദേഹത്തിന്റെ ജന്മദിന സ്പെഷ്യൽ പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്. മനു അശോകൻ ഒരുക്കുന്ന ഉയരെ എന്ന ചിത്രത്തിന്റെയും അരുൺ ബോസ് ഒരുക്കാൻ പോകുന്ന ലുക്കാ എന്ന ചിത്രത്തിന്റെയും സ്പെഷ്യൽ പോസ്റ്ററുകൾ ആണ് ടോവിനോക്കു വേണ്ടി റിലീസ് ചെയ്തത്.

ആസിഫ് അലിയും പാർവതിയും ടോവിനോക്കു ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് ഉയരെ. ആഷിക് അബു ഒരുക്കുന്ന വൈറസ് എന്ന ചിത്രത്തിലും  ടോവിനോ ഇപ്പോൾ അഭിനയിക്കുന്നുണ്ട്, നിപ്പ വൈറസ് ആക്രമണത്തെ അധികരിച്ചു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കോഴിക്കോട് ജില്ലാ കളക്ടറുടെ വേഷമാണ് ടോവിനോ തോമസ് ചെയ്യുന്നത്. ഇത് കൂടാതെ കൽക്കി എന്ന ഒരു ചിത്രവും ടോവിനോ തോമസ് ചെയ്യാൻ  പോവുകയാണ്. ഒരു മാസ്സ് ആക്ഷൻ ചിത്രമായാണ് കൽക്കി ഒരുക്കാൻ പോകുന്നത്. ഈ കഴിഞ്ഞ ക്രിസ്മസിന് ടോവിനോയുടെ രണ്ടു ചിത്രങ്ങൾ റിലീസ് ചെയ്യുകയും, രണ്ടും ബോക്സ് ഓഫീസിൽ വിജയം നേടുകയും ചെയ്തിരുന്നു. എന്റെ ഉമ്മാന്റെ പേര് എന്ന മലയാള ചിത്രവും മാരി 2 എന്ന തമിഴ് ചിത്രവും ആയിരുന്നു അവ. തമിഴ് ചിത്രത്തിൽ വില്ലനായി ഗംഭീര പ്രകടനം നൽകിയ ടോവിനോ എന്റെ ഉമ്മാന്റെ പേര് എന്ന മലയാള ചിത്രത്തിൽ നായകനായും കയ്യടി നേടിയ പ്രകടനം തന്നെയാണ് കാഴ്ച വെച്ചത്. വ്യത്യസ്ത ചിത്രങ്ങളുമായി ഈ വർഷവും മലയാള സിനിമയിൽ നിറഞ്ഞു നില്ക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണ് ടോവിനോ തോമസ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.