മലയാളത്തിലെ യുവ താരമായ ടോവിനോ തോമസിന് രണ്ടു ദിവസം മുൻപാണ് രണ്ടാമതൊരു കുഞ്ഞു ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ ഫോട്ടോയും പേരും ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരിക്കുകയാണ് താരം. കുഞ്ഞിന്റെ ചിത്രം പങ്കു വെച്ചുകൊണ്ട് ടോവിനോ കുറിച്ച വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ കുഞ്ഞിൽ നിന്നും കണ്ണുകളെടുക്കാൻ ആകുന്നില്ല. ഞങ്ങൾ അവനു തഹാൻ ടൊവീനോ എന്നു പേരിട്ടു. അവനെ ഹാൻ എന്നു ഞങ്ങൾ വിളിക്കും. സ്നേഹത്തിനും ആശംസകൾക്കും ഒരുപാട് നന്ദി. ഒരുപാട് സ്നേഹം. തന്റെ മൂത്ത മകൾ ഇസക്കൊപ്പം നിന്നും കൊണ്ടാണ് ടോവിനോ രണ്ടാമത്തെ കുഞ്ഞിന്റെ ഫോട്ടോ പങ്കു വെച്ചിരിക്കുന്നത്. ഈ കഴിഞ്ഞ ജൂൺ 6–നാണ് ടൊവീനോ തോമസിനും ഭാര്യ ലിഡിയയ്ക്കും ആൺകുഞ്ഞു പിറന്നത്. എട്ടു വർഷം മുൻപ് സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്തത്.
കുഞ്ഞു ജനിച്ച വിവരവും രണ്ടാമത്തെ കുഞ്ഞു ആൺകുട്ടിയാണെന്നും സോഷ്യൽ മീഡിയയിലൂടെ ജൂൺ ആറിന് ടോവിനോ തന്നെയാണ് എല്ലാവരേയും അറിയിച്ചത്. തുടർന്ന് ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള മലയാള സിനിമാ താരങ്ങൾ ടോവിനോക്കും ഭാര്യക്കും ആശംസകൾ അറിയിച്ചു കൊണ്ട് മുന്നോട്ടു വന്നിരുന്നു. ദുൽഖർ സൽമാന്റെ വില്ലനായി അഭിനയിച്ച എ ബി സി ഡി എന്ന ചിത്രത്തിലൂടെയാണ് ടോവിനോ ആദ്യം പ്രേക്ഷക ശ്രദ്ധ നേടുന്നത്. പിന്നീട് സഹതാരമായും അതിനു ശേഷം നായകനായും ഉയർന്ന ടോവിനോ ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നായക താരങ്ങളിൽ ഒരാളാണ്. ബേസിൽ ജോസഫ് ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയാണ് ലോക്ക് ഡൌൺ കഴിഞ്ഞാലുടൻ തന്നെ ടോവിനോ തീർക്കാൻ പോകുന്നത്. ടോവിനോയുടെ കിലോമീറ്റർസ് ആൻഡ് കിലൊമീറ്റെര്സ് എന്ന ചിത്രവും റിലീസിന് തയ്യാറായി ഇരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.