[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

വിക്രമും മകനും ആദ്യമായി ഒന്നിക്കുന്ന മാസ്സ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതാ..

തമിഴകത്തിന്റെ ചിയാൻ വിക്രം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് കോബ്ര എന്ന് പേരുള്ള ഒരു ബിഗ് ബജറ്റ് ചിത്രത്തിലാണ്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് എസ് എസ് ലളിത് കുമാറാണ്. വിക്രം ഇരുപത്തിയഞ്ചു വ്യത്യസ്ത ഗെറ്റപ്പിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രം ഇപ്പോൾ തന്നെ വാർത്തകളിൽ സജീവമാണ്. ഇപ്പോഴിതാ വിക്രം അഭിനയിക്കാൻ പോകുന്ന അറുപതാമത്തെ ചിത്രം ഏതെന്നും കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പർ ഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം തന്റെ ഇപ്പോഴത്തെ പ്രൊജെക്ടുകൾ തീർത്തു കഴിഞ്ഞാൽ അഭിനയിക്കുക. ആ ചിത്രത്തിൽ വിക്രമിനൊപ്പം മകൻ ധ്രുവ് വിക്രമും അഭിനയിക്കും. സെവൻ സ്ക്രീൻ സ്റ്റുഡിയോയുടെ ബാനറിൽ കോബ്രയുടെ നിർമ്മാതാവ് ലളിത് കുമാർ തന്നെ നിർമ്മിക്കാൻ പോകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് റോക്ക് സ്റ്റാർ അനിരുദ്ധ് ആയിരിക്കും.

ആദിത്യ വർമ്മ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ധ്രുവ് വിക്രം അച്ഛനൊപ്പം ഒരു മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെടാൻ പോകുന്നു എന്നത് തന്നെ വിക്രം ആരാധകരിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. ധ്രുവ് വിക്രമിന്റെ ആദിത്യ വർമയിൽ അതിഥി വേഷത്തിൽ വിക്രം അഭിനയിച്ചിരുന്നു കാർത്തിക് സുബ്ബരാജിന്റെ അടുത്ത റിലീസ് ധനുഷ് നായകനായ ത്രില്ലർ ചിത്രം ജഗമേ തന്തിരമാണ്. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവ നചത്രം, മണി രത്‌നം ഒരുക്കുന്ന പൊന്നിയിൽ സെൽവൻ, അതുപോലെ മലയാളി സംവിധായകൻ ആർ എസ് വിമൽ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാവീർ കർണ്ണ എന്നിവയാണ് വിക്രം നായകനായി അഭിനയിക്കുന്ന മറ്റു ചിത്രങ്ങൾ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.