ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രങ്ങളിലൊന്നാണ് റോക്കിങ് സ്റ്റാർ യാഷ് നായകനായ കന്നഡ ചിത്രം കെ ജി എഫ് 2. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം കോവിഡ് ഭീഷണി ഇല്ലായിരുന്നെങ്കിൽ ഈ വർഷം റിലീസ് ചെയ്യുമായിരുന്നു. ഇതിന്റെ ആദ്യ ഭാഗമായ കെ ജി എഫ് 200 കോടി രൂപയിലധികം കളക്ഷൻ നേടുകയും കന്നഡ സിനിമയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം എഴുതി ചേർക്കുകയും ചെയ്തു. ഇതിന്റെ മലയാളം, ഹിന്ദി ഡബ്ബിങ് പതിപ്പുകളും ഗംഭീര വിജയമാണ് നേടിയത്. ഇപ്പോഴിതാ കെ ജി എഫ് ആദ്യ ഭാഗത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഇതുവരെ കാണാത്ത ദൃശ്യങ്ങളാണ് ഈ മേക്കിങ് വീഡിയോയിൽ ഉള്ളത്.
ഒരു കന്നഡ ചാനൽ വഴി പുറത്തു വിട്ടിരിക്കുന്ന ഈ മേക്കിങ് വീഡിയോയിൽ നായകൻ യാഷ് ചിത്രത്തിലെ വില്ലന്മാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. 2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് കെ ജി എഫ് റിലീസ് ചെയ്തത്. ഇതിലെ ഗാനങ്ങളെല്ലാം തന്നെ സൂപ്പർ ഹിറ്റായതും ചിത്രത്തിന് വലിയ ശ്രദ്ധ നേടിക്കൊടുത്തു. ബോളിവുഡ് താരം സഞ്ജയ് ദത് ആണ് കെ ജി എഫ് രണ്ടാം ഭാഗത്തിൽ അധീര എന്ന വില്ലനായി എത്തുന്നതെന്ന സവിശേഷതയുമുണ്ട്. ബോളിവുഡ് താരം രവീണ ടണ്ടനും അഭിനയിക്കുന്ന കെ ജി എഫ് 2 ഇൽ ആദ്യ ഭാഗത്തിലെ നായിക ശ്രീനിഥി ഷെട്ടി തന്നെയാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.