മലയാള സിനിമ താരങ്ങൾ എല്ലാം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തികളാണ്, എന്ത് പ്രശ്നങ്ങളും ദുരന്തങ്ങളും വരുമ്പോൾ അവബോധം നൽകുവാൻ അവർ എന്നും മുൻപന്തിയിൽ തന്നെയുണ്ടാവാറുണ്ട്. അടുത്തിടെ പ്രളയം വന്നപ്പോൾ മലയാളത്തിലെ എല്ലാ സിനിമ താരങ്ങളും നേരിട്ട് തന്നെ സഹായത്തിന് ഇറങ്ങിയിരുന്നു എന്നാൽ കൂടുതൽ കൈയടി നേടിയത് ടോവിനോ തോമസ് തന്നെയായിരുന്നു. ഇപ്പോൾ സംസ്ഥാനത്ത് ചർച്ച വിഷയം നിപ വൈറസിന്റെ രണ്ടാം വരവ് തന്നെയാണ്. നിപയെ കുറിച്ചു അവബോധമായി ഒരുപാട് താരങ്ങൾ മുന്നോട്ട് വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ടോവിനോ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റിന് താഴെ വന്ന കമെന്റാണ് മലയാളികൾ ഏറെ ഞെട്ടലോടെ ഇപ്പോൾ നോക്കിക്കാണുന്നത്.
വൈറസ് എന്ന ആഷിഖ് അബു ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് നിപ വൈറസ് അവബോധ പോസ്റ്റ് ടോവിനോ ഇട്ടതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. നിങ്ങളുടെ സിനിമയ്ക്ക് വേണ്ടി പരസ്യം ഉണ്ടാക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാചകം. കമെന്റ് രേഖപ്പെടുത്തിയ വ്യക്തിക്ക് ഒരു ഉഗ്രൻ മറുപടിയാണ് ടോവിനോ ഇൻസ്റ്റാഗ്രാമിൽ നൽകിയത്. ഈ മനോഭാവം നിരാശയുണ്ടാക്കുന്നതാണെന്നും അങ്ങനെ തോന്നുണ്ടെങ്കിൽ ദയവായി നിങ്ങൾ സിനിമ കാണരുത് എന്നായിരുന്നു ടോവിനോയുടെ മറുപടി. ടോവിനോയെ പിന്തുണച്ചും ഒരുപാട് പേർ പോസ്റ്റിന്റെ താഴെ വന്നിരുന്നു. ഈദ് റിലീസായി വൈറസ് ജൂണ് 7ന് പ്രദർശനത്തിനെത്തും.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.