[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

അന്ന് ലാലേട്ടന്റെ കടുത്ത ആരാധിക, ഇന്ന് സൂപ്പർ ഹീറോയിൻ; 6 വർഷങ്ങൾക്ക് മുന്നേയുള്ള ഐശ്വര്യ ലക്ഷ്മിയുടെ ഫാൻ മൊമെന്റ് വീഡിയോ!

ഇന്ന് മലയാള സിനിമയിലെ ഭാഗ്യ നായികമാരിൽ ഒരാൾ ആണ് ഐശ്വര്യ ലക്ഷ്മി. ഐശ്വര്യ നായികയായി എത്തിയ ഒരു ചിത്രമൊഴികെ ബാക്കിയെല്ലാ ചിത്രങ്ങളും സൂപ്പർ ഹിറ്റുകൾ ആണ്. ഇപ്പോൾ പൃഥ്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന ബ്രദേഴ്‌സ്ഡേ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത് സിനിമാ താരം ആവുന്നതിനു മുൻപ് ഉള്ള ഐശ്വര്യ ലക്ഷ്മിയുടെ ഒരു വീഡിയോ ആണ്. ഒരു കടുത്ത മോഹൻലാൽ ആരാധികയുടെ ഫാൻ മൊമെന്റ് വീഡിയോ എന്നു പറയാം. മഴവിൽ മനോരമ ചാനലിൽ പൂർണിമ ഇന്ദ്രജിത് മോഹൻലാലിനെ ഇന്റർവ്യൂ ചെയ്ത ഒരു പ്രോഗ്രാമിനിടയിൽ ആണ് ഐശ്വര്യ ലക്ഷ്മി പ്രത്യക്ഷപ്പെടുന്നത്.

ആരാധകർ ലാലേട്ടനോട് വ്യത്യസ്ത ചോദ്യങ്ങൾ ചോദിക്കുന്ന വീഡിയോകൾ വരുന്ന ഭാഗത്ത്‌ ആണ് ലാലേട്ടനോട് ഒരു ചോദ്യവുമായി ഐശ്വര്യ ലക്ഷ്‌മി എത്തുന്നത്. ലാലേട്ടന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി സംവദിക്കുന്നത് ലാലേട്ടൻ തന്നെയാണോ അതോ മുഴുവൻ നിയന്ത്രണവും ഒരു മാനേജ്മെന്റ് ടീമിന് ആണോ എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ ചോദ്യം. താൻ ഒരു കടുത്ത മോഹൻലാൽ ആരാധിക ആണെന്ന് സിനിമാ താരം ആയതിന് ശേഷവും പല പല അഭിമുഖങ്ങളിൽ ഐശ്വര്യ തുറന്നു പറഞ്ഞിട്ടുണ്ട്. വെള്ളിത്തിരയിൽ ഇവരെ ഒരുമിച്ചു കാണാൻ ആയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്‌. അതിനു ശേഷം മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി ഐശ്വര്യ ലക്ഷ്മി.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

19 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.