മമ്മൂട്ടിയെ നായകനാക്കി മൂന്നു വർഷം മുൻപ് നിതിൻ രഞ്ജി പണിക്കർ ഒരുക്കിയ ചിത്രമാണ് കസബ. എന്നാൽ പിന്നീട് കുറെ നാളുകൾക്കു ശേഷം ആ ചിത്രവും അതിലെ മമ്മൂട്ടിയുടെ കഥാപാത്രവും സ്ത്രീ വിരുദ്ധതയുടെ പേരിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ആ കഥാപാത്രം അവതരിപ്പിച്ച മമ്മൂട്ടിയും അന്ന് ഏറെ വിമർശിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയെ പോലൊരു മഹാനടൻ ആ കഥാപാത്രം ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് സ്ത്രീ പക്ഷക്കാർ അഭിപ്രായപ്പെട്ടത്. എന്നാൽ കസബ വിഷയത്തിൽ താൻ മമ്മൂട്ടിയുടെ ഒപ്പം ആണെന്ന് യുവ താരം ടോവിനോ തോമസ് പറയുന്നു. മനോരമ ചാനലിലെ നേരെ ചൊവ്വേ എന്ന അഭിമുഖ പരിപാടിയിൽ ആണ് ടോവിനോ തോമസ് മനസ്സ് തുറന്നതു.
താൻ അഭിനയിക്കുന്ന ഒരു സിനിമയിലും സ്ത്രീ വിരുദ്ധ ഡയലോഗുകൾ പറയില്ല എന്ന് പൃഥ്വിരാജ് പറയുന്നുണ്ട് എന്നും ടോവിനോയുടെ അതേ കുറിച്ചുള്ള അഭിപ്രായം എന്ത് എന്നുള്ള ചോദ്യത്തിനാണ് ടോവിനോ മറുപടി പറഞ്ഞത്. ഒരു സിനിമയിലെ കഥാപാത്രം ആവശ്യപ്പെടുന്ന എന്ത് ഡയലോഗ് വേണമെങ്കിലും പറയാൻ താൻ റെഡി ആണ് എന്നും, അവസാനം ആ കഥാപാത്രത്തിന് ഒരു ട്രാൻസ്ഫോർമേഷൻ ഉണ്ടായാൽ മാത്രം മതി എന്നും ടോവിനോ പറയുന്നു. ഇനി അതൊരു വില്ലൻ കഥാപാത്രം ആണെങ്കിൽ ചിലപ്പോൾ അങ്ങനെ ഒരു മാറ്റം ഉണ്ടാവണം എന്നും ഇല്ല എന്നും അദ്ദേഹം പറഞ്ഞു. പൃഥ്‌വിയുടെയും തന്റേയും അഭിപ്രായങ്ങൾ ചില കാര്യങ്ങളിൽ വ്യത്യാസമുണ്ടാകും എന്നും കസബ വിഷയം എടുത്താൽ താൻ അതിൽ മമ്മുക്കയുടെ കൂടെ ആണെന്നും ടോവിനോ പറയുന്നു. സിനിമയിൽ കഥാപാത്രം ആവശ്യപ്പെടുന്ന സീൻ മാത്രമാണ് മമ്മുക്ക ചെയ്തത് എന്നും സിനിമയിലെ കഥാപാത്രം നോക്കാതെ വ്യക്തി ജീവിതം ആണ് നോക്കേണ്ടത് എന്നും ടോവിനോ പറയുന്നു.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.