[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇത് രജനിഫൈഡ്; തലൈവരുടെ പേട്ടയെ പുകഴ്ത്തി ധനുഷ്..!!

കാർത്തിക് സുബുരാജിന്റെ സംവിധാനത്തിൽ സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായ ചിത്രമാണ് പേട്ട.വിജയ് സേതുപതി, നവസുദിൻ സിദ്ധിഖ്, ശശി കുമാർ, ബോബി സിംഹ, സിമ്രാൻ, തൃഷ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഒരു പക്കാ പൊങ്കൽ ട്രീറ്റാണ്. ചെന്നൈ രോഹിണി തിയറ്ററിലെ ഫസ്റ്റ്‌ഷോയില്‍ രജനികാന്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. ധനുഷും തൃഷയും തീയറ്ററിൽ ആർത്തു വിളിക്കുന്ന വീഡിയോസ് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിൽ പറയുന്നത്‌ പോലെ ചിത്രം രജനിഫൈഡ് ചിത്രം തന്നെയാണെന്നാണ് ധനുഷിന്റെ അഭിപ്രയം.

പ്രദർശനം നടത്തുന്ന സെന്ററുകളിൽ എല്ലാം ഒരു അഭിപ്രയം തന്നെ, ഇതാണ് ഞങ്ങളുടെ സൂപ്പർ പടം.പൊങ്കൽ ദിനത്തിൽ എത്തിയ ചിത്രം തീയറ്ററുകൾ കീഴടക്കി മുന്നേറുകയാണ്. തമിഴ്നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമെല്ലാം ചിത്രത്തിന് നല്ല അഭിപ്രയങ്ങളാണ് ഇതിനോടകം  ലഭിക്കുന്നത്.പിസ എന്ന ചിത്രത്തിൽ തുടങ്ങി കാർത്തിക് സുബ്ബുരാജ് ഒടുവിൽ പേട്ടയിൽ സൂപ്പർസ്റ്റാറിനൊപ്പം വന്ന് നിൽക്കുമ്പോൾ സിനിമാപ്രേമികൾക്ക് ഈ യുവസംവിധായകനിൽ നിന്നും ഇനിയും ഒരുപാട് സൂപ്പർഹിറ്റ്‌ ചിത്രങ്ങൾ  പ്രതീക്ഷിക്കാം.

രജനി കാന്തിനു വില്ലനായി മക്കൾ സെൽവൻ വിജയ് സേതുപതിയും, നവാസുധിൻ സിദ്ധിഖും തീയറ്ററിൽ ആവേശം ഒരുക്കുമ്പോൾ. രജനികാന്തിന്റെ കിടിലം പഞ്ച് ഡയലോഗുകളും  ഉശിരൻ ആക്ഷനും കൂടിചേർന്ന്  തീയറ്റർ പൂരപറമ്പിനു തുല്യം ആവുകയാണ്.മനോഹരമായ കാഴ്ച അനുഭവങ്ങൾ തരുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തിരുവാണ്, അനിരുദ്ധ് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതവും സിനിമയിൽ ഹൈലൈറ്റായി എടുത്തു നിൽക്കുന്നു.സൺപിക്ചർസിന്റെ  ബാനറിൽ കലാനിധിമാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നതു.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.