Maradona Movie Theatre List
ടോവിനോയെ നായകനാക്കി വിഷ്ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മറഡോണ’. ശരണ്യ ആർ. നായരാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ, റൊമാൻസ്, കോമഡി എന്നിവക്ക് തുല്യ പ്രാധാന്യം നൽകികൊണ്ട് ഒരു എന്റർട്ടയിനറായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രൈലറിന് പ്രതീക്ഷകൾ വാനോളം ഉയർത്താൻ സാധിച്ചിരുന്നു, സോങ് ടീസറും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ടോവിനോയെ ഇതുവരെ കാണാത്ത ഒരു കഥാപാത്രത്തെയാണ് സംവിധായകൻ ചിത്രത്തിൽ ഒരുക്കിയിരിക്കുന്നത്.
മായാനദിക്ക് ശേഷം വിജയം ആവർത്തിക്കാൻ ടോവിനോയുടെ മറഡോണ നാളെയാണ് പ്രദർശനത്തിനെത്തുന്നത്. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതൽ റിലീസുകൾ കേരളത്തിൽ ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്ന് തന്നെയാണിത്. മാത്തൻ എന്ന കഥാപാത്രമായി മായാനദിയിൽ വിസ്മയിപ്പിച്ചപോലെ ടൈറ്റിൽ റോളിലെത്തുന്ന മറഡോണ ടോവിനോയുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ. മായാനദി എന്ന ചിത്രത്തെക്കാൾ റിലീസ് മറഡോണക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം നല്ല കളക്ഷൻ ലഭിക്കുവാൻ സാധ്യതയുണ്ടന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓൺലൈൻ ബുക്കിങ്ങും പ്രതീക്ഷിച്ചതിലും വേഗത്തിൽ നീങ്ങുന്നുണ്ട്. ജൂണ് 22ന് റിലീസ് തീരുമാനിച്ചിരുന്നു ചിത്രം പല കാരണങ്ങളാൽ റിലീസ് നീട്ടുകയായിരുന്നു, എന്നാൽപ്പോലും സിനിമ പ്രേമികളുടെ കാത്തിരിപ്പിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
കൃഷ്ണ മൂർത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തീവണ്ടിയും, ഒരു കുപ്രസിദ്ധ പയ്യനുമാണ് ടോവിനോയുടെ റിലീസിമായി ഒരുങ്ങുന്ന ചിത്രങ്ങൾ.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.