[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഗൗതം മേനോന്റെ വൻ തിരിച്ചു വരവ്; എന്നയ് നോക്കി പായും തോട്ടാ ടീസർ കാണാം..

തമിഴകത്തെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് ഗൗതം മേനോൻ. കാക്ക കാക്ക, വാരണം ആയിരം, വിന്നയ് താണ്ടി വരുവായ തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ആരാധകരെ സൃഷ്ട്ടിച്ച ചുരുക്കം ചില തമിഴ് സംവിധായകരിൽ ഒരാളാണ് അദ്ദേഹം. ഗൗതം മേനോന്റെ റിലീസിനായി ഒരുങ്ങുന്ന ധനുഷ് ചിത്രമാണ് ‘എന്നയ് നോക്കി പായും തോട്ടാ’. മേഘ ആകാശാണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. പ്രണയത്തിന് ഏറെ പ്രാധാന്യം നൽകികൊണ്ട് ഒരു ഫാമിലി എന്റർട്ടയിനർ തന്നെയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

‘എന്നയ് നോക്കി പായും തോട്ടാ’ സിനിമയുടെ പുതിയ ടീസർ ധനുഷ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുകയുണ്ടായി. ‘വിസിരി സ്യുട്ട്’ എന്ന ടൈറ്റിലിലാണ് പുറത്തിറങ്ങിയിരിക്കുന്നത്. ധനുഷ്- മേഘ എന്നിവരുടെ പ്രണയ രംഗങ്ങൾ കോർത്തിണക്കികൊണ്ടുള്ള ഒരു മ്യൂസിക്കൽ ട്രീറ്റാണ് അണിയറ പ്രവർത്തകർ സമ്മാനിച്ചിരിക്കുന്നത്. ദർബുക ശിവയാണ് സിനിമക്ക് വേണ്ടി സംഗീതവും പഞ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ടീസറിൽ ഉടനീളം പഞ്ചാത്തല സംഗീതം മികച്ചു നിന്നു. ഗൗതം മേനോൻ ചിത്രമായ ‘വിന്നയ് താണ്ടി വരുവായ’ എന്ന ചിത്രത്തിന്റെ ഫീലാണ് പ്രേക്ഷകർക്ക് ലഭിക്കുന്നത്. ധനുഷ് എന്ന നടന്റെയും ഗൗതം മേനോൻ എന്ന സംവിധായകന്റെയും വലിയൊരു തിരിച്ചു വരവിനാണ് സിനിമ പ്രേമികൾ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ടി. ജോണും മനോജും ചേർന്നാണ്. പ്രവീണ് ആന്റണിയാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത്. എസ്ക്കേപ്പ് ആർട്ടിസ്റ്റ് മോഷൻ പിക്ചേഴ്‌സിന്റെയും ഒൻട്രാഗ എന്റർടൈന്മെന്റ്സിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ധനുഷ് ചിത്രത്തിന്റെ റിലീസ് തീയതി വൈകാതെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിടും.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

4 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.