ജിസ് ജോയുടെ സംവിധാനത്തിൽ ആസിഫ് അലി നായകനായ ചിത്രം വിജയ് സൂപ്പറും പൗർണമിയുടെയും വിജയത്തിൽ ആഹ്ലാദം പങ്ക് വെച്ച് യുവതാരം ടൊവിനോ തോമസ്. ചിത്രത്തിന് ലഭിക്കുന്ന നല്ല അഭിപ്രായങ്ങൾ തന്നെ സന്തോഷവാനാക്കുന്നുവെന്നും ചിത്രം വലിയ വിജയത്തിലേയ്ക്കെത്തി ചേരട്ടെയെന്നും അദ്ധേഹം ആശംസിക്കുന്നു. ആസിഫ് അലി ജിസ് ജോയ് ഒന്നിച്ച മൂന്നാമത്തെ ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ കൂട്ടുകെട്ടിൽ ഒടുവിലിറങ്ങിയ സൺഡേ ഹോളിഡേ വമ്പൻ ഹിറ്റായിരുന്നു.
പുതുവർഷത്തിൽ ആദ്യമായ് എത്തിയ മലയാള ചിത്രം പ്രേക്ഷകരിൽ നിന്ന് നല്ല അഭിപ്രായം നേടിയാണ് മുന്നേറുന്നത്.കുടുംബപ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സിനിമയുടെ ആദ്യാന്തം നർമ്മമുഹൂർത്തങ്ങളും ചെറിയ വികാര നിമിഷങ്ങളിലൂടെയുമാണ് കടന്ന് പോകുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക.കഴിഞ്ഞ ദിവസം രാത്രിയിൽ ചിത്രത്തിന്റെ ഒടുവിലത്തെ ഷോ കാണാൻ തീയറ്ററിൽ എത്തിയ മുത്തശിക്കൊപ്പം ഐശ്വര്യ എടുത്ത ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പൊങ്കലിന് റിലിസായ അന്യഭാഷാചിത്രങ്ങൾ കേരള തിയറ്ററുകൾ നിറഞ്ഞ് നിൽക്കുമ്പോഴും വിജയ് സൂപ്പറും പൗർണമിയും അതിന്റെ സ്ഥാനം കൃത്യമായ് നിർണയിച്ച് തിയറ്ററുകൾ നിറയ്ക്കുകയാണ് സിനിമാസ്വാദകരെ . എല്ലാവരും മികച്ച പ്രകടനങ്ങൾ കാഴ്ചവെയ്ക്കുന്ന ചിത്രത്തിൽ സിദ്ധിക്കിന്റെ പ്രകടനത്തിന് വലിയ അഭിപ്രായമാണ് ലഭിക്കുന്നത്.ദേവൻ, രഞ്ജി പണിക്കർ ,ബാലു വർഗ്ഗീസ്, കെ പി എ സി ലളിത തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. എ കെ സുനിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
This website uses cookies.