സിനിമയിൽ എത്തുന്നതിനു മുൻപേ താൻ ഒരു മമ്മൂട്ടി ആരാധകൻ ആയിരുന്നു എന്നും തന്റെ ചേട്ടൻ ആയിരുന്നു കടുത്ത മോഹൻലാൽ ആരാധകൻ എന്ന് ടോവിനോ തോമസ് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ ടോവിനോ തോമസും ചേട്ടന്റെ ഒപ്പം കടുത്ത മോഹൻലാൽ ആരാധകൻ ആയി മാറിയോ എന്ന് തോന്നുന്ന തരത്തിലാണ് അദ്ദേഹം ലാലേട്ടനോടുള്ള തന്റെ ആരാധന വ്യക്തമാക്കുന്നത്. അടുത്തിടെ വന്ന രണ്ടു വ്യത്യസ്ത അഭിമുഖങ്ങളിലൂടെ തനിക്കു മോഹൻലാലിനോടുള്ള ആരാധന പല രീതികളിൽ വ്യക്തമാക്കുകയാണ് ടോവിനോ തോമസ്. മോഹൻലാൽ എന്ന നടന്റെ ഏറ്റവും മികച്ച ഒരു പെർഫോമൻസ് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ തനിക്കു അതിനു ഒരു ദിവസം മതിയാവില്ല എന്ന് പറഞ്ഞ ടോവിനോ അദ്ദേഹത്തെ കുറിച്ച് കൂടുതൽ വാചാലനായി.
ദേവാസുരം ആണ് തനിക്കു കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞ ടോവിനോ മോഹൻലാലിനെ കുറിച്ച് പറയുന്നതിങ്ങനെ. ഒരുപാട് അനുകരണീയമായ കാര്യങ്ങൾ ഉണ്ട് മോഹൻലാൽ എന്ന വ്യക്തിയിൽ. ഒരു പരാതിയും ഇല്ല ലാലേട്ടന്, എത്ര പുതിയ സംവിധായകൻ ആയാലും അദ്ദേഹം അഭിനയിക്കുന്ന സമയത്തു സംവിധായകനെ സർ എന്നേ വിളിക്കു. ഷൂട്ടിങ് നടക്കുമ്പോൾ ഇടയ്ക്കു എഴുന്നേറ്റു കാരവാനിലേക്കു പോവാതെ അവിടെ തന്നെ ഇരുന്നു എല്ലാവരോടും ഒപ്പം സംസാരിച്ചു കൊണ്ടിരിക്കും അദ്ദേഹം. സ്വന്തം കണ്ടിന്യുവിറ്റിയിൽ ഒക്കെ ഏറ്റവും ശ്രദ്ധ പുലർത്തുന്ന അദ്ദേഹം ആദ്യമായി സിനിമ ചെയ്യുന്ന ഒരാളുടെ ആവേശത്തോടെയും ഇഷ്ട്ടത്തോടെയുമാണ് ഓരോ ഷോട്ടിനെയും സമീപിക്കുന്നത് എന്നും ടോവിനോ പറയുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന് ഇതിന്റെ ഒന്നും ആവശ്യം ഇല്ല. പക്ഷെ അദ്ദേഹം അത് ചെയ്യുന്നത് തന്നെയാണ് ലാലേട്ടന്റെ വലിപ്പം എന്ന് ടോവിനോ പറയുന്നു.
ഇത് കൂടാതെ മറ്റൊരു അഭിമുഖത്തിൽ ടോവിനോ പറയുന്നത് ഇങ്ങനെ. ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കാൻ കൊതിച്ചു നടന്നിട്ടുണ്ട് താൻ. വലിയ ജനക്കൂട്ടത്തിനിടയിലൂടെ അദ്ദേഹത്തിന്റെ അടുത്ത എത്താൻ പറ്റാതെ ഇരുന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനോടൊപ്പം ഉള്ള ഒരുപാട് ഫോട്ടോകൾ തന്റെ കയ്യിൽ നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇപ്പോൾ തനിക്കു അദ്ദേഹത്തോട് സംസാരിക്കാൻ പറ്റുന്നു, അദ്ദേഹത്തോടൊപ്പം ഇരിക്കാൻ പറ്റുന്നു. ഇതെല്ലം സ്വപ്നം സത്യമായ പോലത്തെ അവസ്ഥയാണെന്നും ടോവിനോ പറയുന്നു. മോഹൻലാലിനൊപ്പം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കൂതറ എന്ന ചിത്രത്തിൽ ആണ് ടോവിനോ ആദ്യമായി അഭിനയിച്ചത്. അതിൽ മോഹൻലാൽ അതിഥി വേഷത്തിൽ ആണ് എത്തിയത്. ഇപ്പോൾ മോഹൻലാൽ നായകനായ പൃഥ്വിരാജ് ചിത്രമായ ലുസിഫെറിൽ അഭിനയിക്കുകയാണ് ടോവിനോ തോമസ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്‌ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.