[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പിറന്നാൾ ദിനത്തിൽ മമ്മൂട്ടി ആരാധകർക്കായി സർപ്രൈസ് ഒരുങ്ങുന്നു; വരുന്നത് ബിലാലോ അതോ കുഞ്ഞാലി മരക്കാരോ..?

ഈ വരുന്ന സെപ്റ്റംബർ ഏഴിന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ അറുപത്തിയേഴാം ജന്മദിനം ആഘോഷിക്കുകയാണ്. മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിക്കാൻ ആരാധകർ തയ്യാറെടുക്കുമ്പോൾ ഇപ്പോൾ ചിത്രീകരണം നടക്കുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും അതുപോലെ ഇനി വരാൻ പോകുന്ന മമ്മൂട്ടി ചിത്രങ്ങളുടെ അണിയറ പ്രവർത്തകരും മമ്മൂട്ടി ആരാധകർക്കായി ജന്മദിന സർപ്രൈസുകൾ ഒരുക്കാനുള്ള തയാറെടുപ്പിലാണ്. മമ്മൂട്ടി ചിത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, അല്ലെങ്കിൽ പുതിയ ചിത്രങ്ങളുടെ അനൗൺസ്‌മെന്റ് എന്നിവയാണ് പ്രതീക്ഷിക്കപ്പെടുന്നത്. അമൽ നീരദ് ഒരുക്കാൻ പോകുന്ന ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ചുള്ള എന്തെങ്കിലും പ്രഖ്യാപനം ആണ് പ്രതീക്ഷിക്കപ്പെടുന്ന ഒരു സർപ്രൈസ്. അതിന്റെ സൂചന അവർ തന്നു കഴിഞ്ഞു.

പിന്നീട് പ്രതീക്ഷിക്കപ്പെടുന്നത് ഓഗസ്റ്റ് സിനിമാസ് നിർമ്മിക്കാൻ പോകുന്ന കുഞ്ഞാലി മരക്കാരെ സംബന്ധിക്കുന്ന എന്തെങ്കിലും വിവരങ്ങൾ ആണ്. അതല്ലാതെ കേൾക്കുന്ന ഒരു റിപ്പോർട്ട്, തമിഴ് ചിത്രമായ തനി ഒരുവന്റെ രണ്ടാം ഭാഗത്തിൽ മമ്മൂട്ടി വില്ലനായി എത്തുമെന്നും, അതിന്റെ ഒഫീഷ്യൽ അനൗൺസ്‌മെന്റ് ഉണ്ടാകും എന്നാണ്. ഇത് കൂടാതെ ചിത്രീകരണത്തിലിരിക്കുന്ന മാമാങ്കം, മധുര രാജ, യാത്ര എന്നീ ചിത്രങ്ങളുടെ ഏതെങ്കിലും ജന്മദിന സ്പെഷ്യൽ ടീസറോ , ഫസ്റ്റ് ലുക്ക് പോസ്റ്ററുകളോ ആണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കുട്ടനാടൻ ബ്ലോഗിലെ വീഡിയോ സോങ്ങും ശ്യാമ പ്രസാദ് ചിത്രമായ ആളോഹരി ആനന്ദത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രതീക്ഷിക്കുന്നവരും കുറവല്ല. ഇനി ഇതൊന്നുമല്ലാതെ മറ്റേതെങ്കിലും കിടിലൻ സർപ്രൈസ് കൊണ്ട് മമ്മൂട്ടി ഞെട്ടിക്കുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. മമ്മൂട്ടിയുടെ കഴിഞ്ഞ ജന്മദിനത്തിന് പ്രഖ്യാപിച്ച ചിത്രം ആയിരുന്നു അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂർ ഒരുക്കിയ ആ ചിത്രം ആണ് മമ്മൂട്ടിയുടെ ഈ വർഷത്തെ ഏക ബോക്സ് ഓഫീസ് വിജയം എന്നതും ശ്രദ്ധേയമാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.