[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തുടർച്ചയായ മൂന്നാം വിജയത്തിന് കളമൊരുക്കി ആസിഫ് അലി- ജിസ് ജോയ് ടീം; വിജയ് സൂപ്പറും പൗർണ്ണമിയും പൂർത്തിയായി..!

ജിസ് ജോയ് രണ്ടു ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു. ബോക്സ് ഓഫീസ് വിജയം നേടിയ ആ രണ്ടു ചിത്രങ്ങളിലും നായകൻ ആസിഫ് അലി ആയിരുന്നു . അതിൽ തന്നെ ആദ്യ ചിത്രത്തേക്കാൾ വലിയ ഹിറ്റ് രണ്ടാമത്തെ ചിത്രം എന്നതും ഈ കൂട്ടുകെട്ടിന്റെ സവിശേഷതയാണ്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് തങ്ങളുടെ മൂന്നാമത്തെ ചിത്രവുമായി എത്തുന്നത് വമ്പൻ വിജയം മുന്നിൽ കണ്ടു തന്നെയാണ്. ബൈസൈക്കിൾ തീവ്സ്, സൺ‌ഡേ ഹോളീഡേ എന്നെ ചിത്രങ്ങൾക്ക് ശേഷം ശേഷം ആസിഫ് അലി- ജിസ് ജോയ് ടീം ഒന്നിച്ച വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഈ വർഷം അവസാനത്തോടെ റിലീസ് പ്രതീക്ഷിക്കുന്ന ഈ ചിത്രത്തിലൂടെ ഹാട്രിക് വിജയം തന്നെയാണ് ഈ കൂട്ടുകെട്ട് ലക്ഷ്യമിടുന്നത്. തന്റെ മുൻചിത്രങ്ങളെ പോലെ തന്നെ വളരെ രസകരമായാണ് ജിസ് ജോയ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.

ഐശ്വര്യ ലക്ഷ്മി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയോടൊപ്പം ബാലു വർഗീസ്, ജോസഫ് അന്നംക്കുട്ടി , രഞ്ജി പണിക്കർ, സിദ്ദിഖ് , അജു വർഗീസ്, അലെൻസിയർ, തുടങ്ങി ഒരു വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ന്യൂ സൂര്യ ഫിലിമ്സിന്റെ ബാനറിൽ എ കെ സുനിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. യൂട്യൂബ് ക്‌ളീറ്റസ് എന്ന കഥാപാത്രം ആയാണ് അജു വർഗീസ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. ഒരു സൂപ്പർ ഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ റീമേക് ആണ് ഈ ചിത്രം എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. പ്രശസ്ത നടി ശാന്തി കൃഷ്ണയും ഈ ചിത്രത്തിന്റെ താര നിരയുടെ ഭാഗമാണ്. പ്രിൻസ് ജോർജ് സംഗീതം സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങൾ ഒരുക്കിയത് റെനഡിവേ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

16 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

16 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.