ഇന്ന് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ താരങ്ങളിൽ ഒന്നാണ് ടോവിനോ തോമസ്. മലയാളത്തിൽ മാത്രമല്ല തമിഴ് സിനിമയിലും ടോവിനോ തന്റെ പേരെത്തിച്ചു കഴിഞ്ഞു ഇപ്പോൾ. വളരെ മികച്ച ഒരു വർഷമായിരുന്നു ടോവിനോ തോമസിനെ സംബന്ധിച്ചിടത്തോളം 2018 . ഇപ്പോഴിതാ ഈ പുതിയ വർഷത്തിന്റെ ആരംഭവും മാസ്സ് ആക്കി തന്നെയാണ് ടോവിനോ മുന്നോട്ടു പോകുന്നത്. വർഷങ്ങൾ ആയുള്ള തന്റെ രണ്ടു ആഗ്രഹങ്ങൾ ഒറ്റ ദിവസം കൊണ്ട് സഫലീകരിച്ചിരിക്കുകയാണ് ടോവിനോ തോമസ്. ബി എം ഡബ്ള്യു ബൈക്കും കാറും സ്വന്തമാക്കുക എന്നതായിരുന്നു ആ രണ്ടു ആഗ്രഹങ്ങൾ. ഇവ രണ്ടും ഒരൊറ്റ ദിവസമാണ് ടോവിനോ കൈവശപ്പെടുത്തിയത്. ഇപ്പോൾ ടോവിനോയുടെ ബി എം ഡബ്ള്യു ബൈക്കിന്റെയും കാറിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ടോവിനോ തന്റെ അച്ഛന്റെയും അമ്മയുടെയും ഭാര്യയുടെയും മകളുടെയും ഒപ്പം ആണ് ബൈക്കും കാറും സ്വീകരിക്കാൻ എത്തിയത്. അവരോടോപ്പമുള്ള ടോവിനോയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയെടുക്കുകയാണ് ഇപ്പോൾ. വലിയ ആഘോഷത്തോടെയാണ് ഈ രണ്ടു വണ്ടികളും ടോവിനോയുടെ വീട്ടിലും എത്തിച്ചത്. കോടികൾ വിലവരുന്ന കാറും ലക്ഷങ്ങൾ വില വരുന്ന ഈ ബൈക്കും സ്വന്തമാക്കുക എന്നത് വർഷങ്ങളായി ടോവിനോ മനസ്സിൽ സൂക്ഷിച്ച ആഗ്രഹങ്ങൾ ആയിരുന്നു. ഇപ്പോൾ മലയാളത്തിലെ ഏറ്റവും ജനപ്രീതിയുള്ള യുവ താരങ്ങളിൽ ഒന്നായി ഉയരുമ്പോൾ തന്നെ ആ സ്വപ്നം സഫലീകരിക്കാൻ ടോവിനോക്കു സാധിച്ചിരിക്കുകയാണ്. ടോവിനോയുടെ ക്രിസ്മസ് ചിത്രങ്ങൾ ആയ എന്റെ ഉമ്മാന്റെ പേര്, തമിഴ് ചിത്രമായ മാരി 2 എന്നിവ മികച്ച രീതിയിൽ തന്നെയാണ് മുന്നോട്ടു പോകുന്നത്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.