സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത പേട്ട എന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി, ബോബി, സിംഹ, നവാസുദീൻ സിദ്ദിഖി, ശശി കുമാർ, തൃഷ, സിമ്രാൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്. ഇവർക്കൊപ്പം പ്രശസ്ത മലയാള നടനായ മണികണ്ഠൻ ആചാരിയും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം ഒട്ടേറെ സീനുകളിൽ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും മണികണ്ഠൻ ആചാരിക്കു ലഭിച്ചു. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് ഇതെന്നാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് പറയുന്നത്.
സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെയും വലിയ ആഗ്രഹം ആണെന്നും മണികണ്ഠനു ആ ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നു എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നലെ എറണാകുളത്തു സംഘടിപ്പിച്ച പേട്ടയുടെ വിജയാഘോഷ ചടങ്ങിൽ വെച്ചാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന് ഒപ്പം മണികണ്ഠൻ ആചാരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും മികച്ച പ്രതികരണവും വിജയവുമാണ് ഈ ചിത്രം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നതു. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ ആണ് പൃഥ്‌വിയുടെ അടുത്ത റിലീസ്. അടുത്ത മാസം ഏഴിന് ഈ ചിത്രം റിലീസ് ചെയ്യും . മാർച്ചിൽ ആണ് പൃഥ്‌വിയുടെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യാൻ പോകുന്നത്. അതിനു ശേഷം ബ്ലെസ്സിയുടെ ആട് ജീവിതത്തിൽ ആണ് പൃഥ്വി ജോയിൻ ചെയ്യുക.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.