സോഷ്യൽ മീഡിയയിൽ പരക്കുന്ന ഒരു തെറ്റായ വാർത്തക്കെതിരെ പ്രതികരിച്ചു കൊണ്ട് മുന്നോട്ടു വന്നിരിക്കുകയാണ് നടൻ ടിനി ടോം. അദ്ദേഹം കൂടി ഉൾപ്പെട്ട ഒരു വിഷയമായത് കൊണ്ട് നേരിട്ട് ഫേസ്ബുക് ലൈവിൽ വന്നാണ് ടിനി ടോം കാര്യങ്ങൾ വിശദീകരിച്ചത്. ഫോണിൽ വിളിച്ച് ശല്യപ്പെടുത്തിയത് നടൻ ഷിയാസ് കരീം അല്ലെന്നും ഇക്കാര്യത്തിൽ ആരും തെറ്റിദ്ധരിക്കരുതെന്നുമാണ് ടിനി ടോം പ്രേക്ഷകരോട് പറയുന്നത്. നേരത്തെ, മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരം ഫോണില് വിളിച്ചു ശല്യപ്പെടുത്തുന്ന ഒരു ചെറുപ്പക്കാരനെ പോലീസ് പിടികൂടി എന്ന വിവരം ടിനി ടോം എല്ലാവരോടും പങ്കു വെച്ചിരുന്നു. മാസങ്ങളായി ടിനി ടോമിനെ വിളിച്ച് അസഭ്യം പറയുന്ന ഷിയാസ് എന്ന യുവാവിനെയാണ്, ടിനി ടോം സൈബർ സെല്ലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, പോലീസ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/shiyaskareem2018/videos/645237833250866
എന്നാൽ തന്നെ ശല്യപ്പെടുത്തിയത് ഷിയാസ് എന്നൊരാളാണ് എന്ന് ടിനി ടോം പറഞ്ഞതോടെ, ഒട്ടേറെ പേര് അത് കേട്ട് തെറ്റിദ്ധരിച്ചു നടനും മോഡലുമായ ഷിയാസ് കരീമിനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ആ കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് ടിനി ടോം ലൈവായി വന്നു കാര്യങ്ങൾ വിശദീകരിച്ചു തെറ്റിദ്ധാരണ മാറ്റിയത്. തന്നെ ഫോണില് വിളിച്ച്ചീത്ത പറഞ്ഞ ആളുടെ പേര് ഷിയാസ് എന്നാണ് എങ്കിലും, അത് ഷിയാസ് കരീം അല്ല, ഷിയാസ് കരീം തനിക്കു സഹോദര തുല്യനായ വ്യക്തിയാണ് എന്നും ടിനി ടോം പറയുന്നു. ഈ വീഡിയോ ഷിയാസ് കരീമും സമൂഹ മാധ്യമത്തിൽ പങ്കു വെച്ചിട്ടുണ്ട്. അത് ഞാന് അല്ല നിങ്ങള്ക്ക് ആള് മാറി എന്നാണ് തോന്നുന്നത്’ എന്ന് കുറിച്ചു കൊണ്ടാണ് ടിനി ടോമിന്റെ ലൈവ് വീഡിയോ ഷിയാസ് കരീം ഷെയർ ചെയ്തത്.
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
This website uses cookies.