[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

പ്രണയിച്ച് ദുൽഖറും കാജലും; സൂപ്പർ ഹിറ്റായി ഹേ സിനാമികയിലെ മനോഹര മെലഡി

മലയാളത്തിന്റെ യുവ താരമായ ദുൽഖർ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹേ സിനാമിക. ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യാൻ പോകുന്ന ഈ തമിഴ് ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പുറത്തു വന്ന ഈ ചിത്രത്തിലെ ഒരു ലിറിക് വീഡിയോ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം ഒരു റൊമാന്റിക് കോമഡി ആയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. മദൻ കർക്കി രചിച്ച ഈ ചിത്രത്തിലെ ദുൽഖർ പാടിയ ഒരു ഗാനം നേരത്തെ തന്നെ സൂപ്പർ ഹിറ്റായി മാറിയിരുന്നു. അച്ചമില്ലൈ എന്ന ആ ഗാനം, ഈ ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് രചിച്ചത്, ഇപ്പോഴിതാ ഈ ചിത്രത്തിലെ തോഴി എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഹിറ്റായി മാറുന്നത്.

പ്രദീപ് കുമാർ ആലപിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് മദൻ കർക്കി തന്നെയാണ്. ഗോവിന്ദ് വസന്ത ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത ഈ ലിറിക്കൽ വീഡിയോ ഇതിനോടകം ആറ് ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് നേടിയത്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കാജൽ അഗർവാൾ, അദിതി റാവു എന്നിവർ നായികാ വേഷങ്ങൾ ചെയ്തിരിക്കുന്നു. നക്ഷത്ര നാഗേഷ്, മിർച്ചി വിജയ്, താപ്പ, കൗശിക്, അഭിഷേക് കുമാർ, പ്രദീപ് വിജയൻ കോതണ്ഡ രാമൻ, ഫ്രാങ്ക്, സൗന്ദര്യാ, ജെയിൻ തോംപ്സൺ, നഞ്ഞുണ്ടാൻ, രഘു, സംഗീത, ധനഞ്ജയൻ, യോഗി ബാബു എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് പ്രീത ജയരാമനും എഡിറ്റ് ചെയ്തിരിക്കുന്നത് രാധ ശ്രീധറുമാണ്.

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

15 hours ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

2 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.