[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മൂട്ടിയുടെ അനിയൻ ആയി ജിനു ജോസെഫ്; ഭീഷ്മ പർവ്വം ക്ലാസും മാസും എന്ന് താരം..!

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് അമൽ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വം. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിനാലിനു ആണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോഴിതാ ആ ചിത്രത്തിൽ മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ച പ്രശസ്ത നടനായ ജിനു ജോസെഫ് ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. മമ്മുക്കയുടെ അനിയൻ ആയാണ് താൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് ജിനു ജോസെഫ് പറയുന്നത്. കൂടുതൽ എന്തെങ്കിലും പറയാൻ ഉള്ള അനുവാദം തനിക്കു ഇല്ലെന്നും ജിനു പറയുന്നു. ക്ലാസും മാസ്സും ചേർന്ന ഒരു ചിത്രമായിരിക്കും ഭീഷ്മ പർവ്വം എന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. സൈമൺ എന്ന കഥാപാത്രമായാണ് ജിനു ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ കാരക്ടർ പോസ്റ്റർ കുറച്ചു നാൾ മുൻപേ തന്നെ പുറത്തു വിട്ടിരുന്നു. ഈ അടുത്തിടെ ഭീമന്റെ വഴി എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രശംസയാണ് ജിനു നേടിയെടുത്തത്.

അഷ്‌റഫ് ഹംസ ഒരുക്കിയ ആ കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ കോസ്‌തേപ്പ് എന്ന് പേരുള്ള ഹാസ്യരസ പ്രധാനമായ വില്ലൻ കഥാപാത്രമാണ് ജിനു അവതരിപ്പിച്ചത്. മമ്മൂട്ടി, ജിനു ജോസെഫ് എന്നിവർ കൂടാതെ ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, സുദേവ് നായർ, ഹാരിഷ് ഉത്തമൻ, അബു സലിം, അനഘ, അനസൂയ ഭരദ്വാജ്, വീണ നന്ദകുമാർ, ശ്രിന്ദ, ലെന, നദിയ മൊയ്‌ദു, കെ പി എ സി ലളിത, നെടുമുടി വേണു, ദിലീഷ് പോത്തൻ, ഫർഹാൻ ഫാസിൽ, നിസ്താർ സേട്ട്, മാല പാർവതി, കോട്ടയം രമേശ്, പോളി വത്സൻ, ധന്യ അനന്യ, റംസാൻ, ഷെബിൻ ബെൻസൺ എന്നിവരും അഭിനയിച്ചിട്ടുള്ള ഭീഷ്മ പർവ്വം സംവിധായകൻ അമൽ നീരദ്, നവാഗതനായ ദേവദത് ഷാജി എന്നിവർ ചേർന്നാണ് രചിച്ചത്. അമൽ നീരദ് തന്നെ നിർമ്മിക്കുകയും ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും എഡിറ്റ് ചെയ്തത് വിവേക് ഹർഷനും സംഗീതമൊരുക്കിയത് സുഷിൻ ശ്യാമുമാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

4 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

7 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.