[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

രവീന്ദ്ര ജഡേജയുടെ മിന്നൽ വർക്ക് ഔട്ടിന് പിന്നിൽ സഞ്ജുവിന്റെ കൈകളോ; ബേസിൽ ജോസെഫ് സത്യം പുറത്തു കൊണ്ട് വരുന്നു..!

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകനായ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം ഇപ്പോൾ ആഗോള തലത്തിൽ വരെ ശ്രദ്ധ നേടി മുന്നേറുകയാണ്. യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണ്. നേരിട്ടുള്ള ഒടിടി റിലീസ് ആയി നെറ്റ് ഫ്ലിക്സിൽ റിലീസ് ചെയ്തത് കൊണ്ട് തന്നെ വമ്പൻ റീച് ആണ് ഈ ചിത്രത്തിന് കിട്ടിയത്. സിനിമ സൂപ്പർ വിജയം നേടിയത് പോലെ തന്നെ ഇതിലെ പാട്ടുകളും വലിയ ഹിറ്റായി. ആ പാട്ടുകൾ പശ്ചാത്തലത്തിൽ ഇട്ടു ഇൻസ്റാഗ്രാമിലൂടെ ഒരുപാട് റീൽ വീഡിയോകൾ ആണ് പോപ്പുലർ ആയതു. അതിലൊന്നായിരുന്നു പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ഇട്ടത്‌. മിന്നൽ മുരളിയിലെ മിന്നൽ ഗാനത്തിന്റെ പശ്ചാത്തലത്തിൽ വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോ ആണ് രവീന്ദ്ര ജഡേജ പങ്കു വെച്ചത്‌. അത് വൈറലായി മാറുകയും ചെയ്തു. എന്നാൽ അപ്പോൾ സോഷ്യൽ മീഡിയയിൽ പരന്ന വാർത്ത, മലയാളിയും ഇന്ത്യൻ ക്രിക്കറ്റ് താരവുമായ സഞ്ജു സാംസൺ ആണ് രവീന്ദ്ര ജഡേജയെ കൊണ്ട് ആ വീഡിയോ ഇടീച്ചതു എന്നാണ്.

അതിന്റെ സത്യാവസ്ഥ ഇപ്പോൾ പുറത്തു പറയുകയാണ് സഞ്ജു സാംസൺ. ബേസിൽ ജോസെഫും സഞ്ജു സാംസണും കണ്ടു മുട്ടി സംവദിക്കുന്ന ഒരു പരിപാടിയിലാണ് ബേസിൽ ജോസെഫിന്റെ ചോദ്യത്തിന് സഞ്ജു മറുപടി പറയുന്നത്. വണ്ടർ വാൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ അഭിമുഖം ഉള്ളത്. അതിൽ സഞ്ജു പറയുന്നത് അത്തരത്തിൽ ഉള്ള കുറെ ട്രോളുകൾ താനും കണ്ടെന്നാണ്. അത് താൻ പറഞ്ഞു രവീന്ദ്ര ജഡേജ ചെയ്ത കാര്യം അല്ലെന്നും, മിന്നൽ മുരളിയിലെ ആ ഗാനം ഭയങ്കര ട്രെൻഡിങ് ആയതു കൊണ്ട് രവീന്ദ്ര ജഡേജ സ്വയം ചെയ്തത് ആണെന്നുമാണ് സഞ്ജു വിശദീകരിക്കുന്നത്. ആ വീഡിയോ താൻ കണ്ടതിനു ശേഷം, മലയാളികളെ കൂടി കയ്യിലെടുക്കാൻ ഉള്ള പരിപാടിയാണല്ലേ എന്ന് ചോദിച്ചു താൻ ജഡേജക്ക് മെസേജ് അയച്ചിരുന്നു എന്നും സഞ്ജു പറയുന്നു. രവീന്ദ്ര ജഡേജ ഇതുപോലെ പുഷ്പ എന്ന ചിത്രത്തിലെ രംഗം വീഡിയോ പോലെ ചെയ്‌തും കയ്യടി നേടിയിരുന്നു.

ഫോട്ടോ കടപ്പാട്: ഇൻസ്റ്റാഗ്രാം

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

6 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.