[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കെജിഎഫ് സംവിധായകന്റെ ബ്രഹ്മാണ്ഡ പ്രഭാസ് ചിത്രത്തിൽ നായികയായി താരപുത്രി..!

യാഷ് നായകനായി എത്തിയ കെ ജി എഫ് എന്ന കന്നഡ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ പ്രശസ്തനായ സംവിധായകൻ ആണ് പ്രശാന്ത് നീൽ. കെ ജി എഫിന്റെ രണ്ടാം ഭാഗം ഈ വരുന്ന ഏപ്രിൽ മാസത്തിലാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇന്ത്യൻ സിനിമാ പ്രേമികൾ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് കെ ജി എഫ് 2 . ഏതായാലും കെ ജി എഫ് 2 റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ആ ചിത്രത്തിന്റെ നിർമ്മാതാക്കളുടെ മറ്റൊരു ചിത്രം കൂടി പ്രശാന്ത് നീൽ ചെയ്യാൻ ആരംഭിച്ചിരുന്നു. ബാഹുബലി സീരിസിലൂടെ സൂപ്പർ താരമായ പ്രഭാസ് നായകനായി എത്തുന്ന ഈ പാൻ ഇന്ത്യൻ ചിത്രത്തിന്റെ പേര് സലാർ എന്നാണ്. കന്നഡ, തെലുങ്കു ഭാഷകളിൽ ഒരേ സമയം ഷൂട്ട് ചെയ്യുന്ന ഈ ചിത്രം തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ഹോമബിൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് തെന്നിന്ത്യയിലെ സൂപ്പർ നായികയായ ശ്രുതി ഹാസൻ ആണ്. ഉലക നായകൻ കമൽ ഹാസന്റെ മകൾ ആണ് ശ്രുതി. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ശ്രുതിയുടെ കാരക്ടർ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് സലാർ അണിയറ പ്രവർത്തകർ.

ആദ്യ എന്നാണ് ഈ ചിത്രത്തിലെ ശ്രുതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജഗപതി ബാബു, മധു ഗുരുസ്വാമി, ഈശ്വരി റാവു എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഒരു വമ്പൻ ആക്ഷൻ ത്രില്ലർ ആയാണ് ഒരുക്കുന്നത്. ഭുവൻ ഗൗഡ കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് രവി ബസ്‌റൂർ ആണ്. 150 കോടി രൂപ ബഡ്ജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ വർഷം തന്നെ സലാർ റിലീസ് ചെയ്യുമെന്നുള്ള റിപ്പോർട്ടുകൾ ആണ് നേരത്തെ പുറത്തു വന്നിട്ടുള്ളത്. സലാർ കൂടാതെ, രാധേ ശ്യാം, ആദി പുരുഷ്, പ്രൊജക്റ്റ് കെ എന്നിവയാണ് പ്രഭാസ് നായകനായി ഇനി എത്താനുള്ള ചിത്രങ്ങൾ. ബെസ്റ്റ് സെല്ലർ എന്ന ആമസോൺ പ്രൈം ഒറിജിനൽ സീരിസ് ആണ് ശ്രുതി ഹാസൻ നായികാ വേഷം ചെയ്തു ഉടൻ എത്താൻ പോകുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.