മലയാളത്തിന്റെ താര ചക്രവർത്തി മോഹൻലാൽ നായകനായ ഒടിയൻ വരുന്ന ഡിസംബർ പതിനാലിന് ആണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. എന്നാൽ റിലീസിന് ഒരാഴ്ച മുൻപ് തന്നെ ഒടിയൻ കേരളത്തിൽ മുഴുവൻ ഹൗസ്ഫുൾ ഷോകൾ രജിസ്റ്റർ ചെയ്യുകയാണ്. ഇന്ന് രാവിലെ പത്തു മണിക്കാണ് തൃശൂരിലെ രാഗം തിയേറ്ററിൽ ഒടിയൻ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചത്. എന്നാൽ അതിനു മണിക്കൂറുകൾക്കു മുൻപ് തന്നെ ടിക്കറ്റ് ബുക്ക് ചെയ്യാൻ വന്നവരെ കൊണ്ട് തിയേറ്റർ പരിസരം നിറഞ്ഞു കവിഞ്ഞു. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ദിവസം പോലും കാണാത്ത തിരക്ക് ആണ് ഈ മോഹൻലാൽ ചിത്രത്തിന്റെ ടിക്കറ്റ് ബുക്ക് ചെയ്യാൻ കാണുന്നത്. ഒരാഴ്ച മുൻപേ ഉള്ള ഈ തിരക്ക് കണ്ടു രാഗം തിയേറ്റർ ഉടമ തന്നെ ഞെട്ടിയിരിക്കുകയാണ്.
അഡ്വാൻസ് ബുക്കിങ്ങിനു ഉള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസ് എത്തുന്ന കാഴ്ച അപൂർവവും വിസ്മയകരവുമാണെന്നു മാത്രമേ പറയാൻ പറ്റു. തൃശൂർ തന്നെയുള്ള മറ്റു തീയേറ്ററുകളിൽ എല്ലാം ഇന്നലെ മുതൽ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയും അവിടെയെല്ലാം ഏകദേശം എല്ലാ ഷോകളും സോൾഡ് ഔട്ട് ആവാറായി കഴിഞ്ഞു. അതിനു ശേഷമാണു രാഗത്തിൽ ഈ തിരക്ക് കാണുന്നത് എന്നത് അത്ഭുതകരമാണ്. മലയാള സിനിമയുടെ ചരിത്രത്തിലും, കേരളത്തിന്റെ ചരിത്രത്തിലും ഒരു സിനിമയ്ക്കു റിലീസിന് ഒരാഴ്ച മുൻപേ അഡ്വാൻസ് ബുക്കിങ്ങിനു ഇത്ര വലിയ തിരക്ക് അനുഭവപ്പെട്ടിട്ടില്ല. മോഹൻലാൽ എന്ന നടനവിസ്മയത്തിന്റെ കേരളത്തിലെ അമ്പരപ്പിക്കുന്ന താരമൂല്യം ഒരിക്കൽ കൂടി തെളിയിക്കുന്ന കാഴ്ചകൾ ആണ് കേരളം മുഴുവൻ ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. കേരളത്തിലെ ഏറ്റവും മികച്ച തീയേറ്ററുകളിൽ ഒന്നാണ് തൃശൂരിലെ രാഗം തിയേറ്റർ.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.