ഈ തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം നേടിയെടുത്തത് മൂന്നു പുരസ്‍കാരങ്ങളാണ്. മികച്ച വി എഫ് എക്സ്, ഡബ്ബിങ്, നൃത്ത സംവിധാനം എന്നിവക്കാണ് മരക്കാർ പുരസ്‌കാരം നേടിയത്. വി എഫ് എക്‌സിനു പ്രിയദർശന്റെ മകൻ സിദ്ധാർഥ് പ്രിയദർശൻ പുരസ്‍കാരത്തിനു അർഹനായപ്പോൾ ഡബ്ബിങ്ങിന് നടൻ വിനീത് ആണ് പുരസ്‍കാരം നേടിയത്. മരക്കാരിലെ ഗാനങ്ങൾക്ക് നൃത്ത സംവിധാനം ചെയ്ത പ്രസന്ന സുജിത് മാസ്റ്ററും ബ്രിന്ദ മാസ്റ്ററുമാണ് പുരസ്‍കാരം നേടിയെടുത്ത മറ്റു രണ്ടു പേർ. മലയാളത്തിലെ എക്കാലത്തേയും ഏറ്റവും വലിയ ചിത്രമായ മരക്കാരിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് ഇപ്പോൾ പ്രസന്ന മാസ്റ്റർ. അതിലെ അവാർഡ് നേടിത്തന്ന ആ ഗാനം പ്രേക്ഷകർക്ക് ഒരു വിരുന്നായിരിക്കുമെന്നും അദ്ദേഹം പറയുന്നു.
വളരെ കളർഫുള്ളായ ഒരു പാട്ടാണ് അതെന്നും ദിവസങ്ങളോളം എടുത്താണ് അത് ഷൂട്ട് ചെയ്തത് എന്നും പ്രസന്ന സുജിത് പറയുന്നു. മോഹൻലാൽ സർ, കീർത്തി സുരേഷ്, പ്രഭു സാർ, മഞ്ജു വാര്യർ, സിദ്ദീഖ് സാർ, അർജുൻ സാർ തുടങ്ങിയ വലിയ താരങ്ങൾ എല്ലാവരും ആ പാട്ടിലുണ്ട് എന്നും പ്രസന്ന വെളിപ്പെടുത്തി. ഈ വർഷത്തെ പുരസ്‍കാരത്തോടെ മൂന്നു വർഷം തുടർച്ചയായി സംസ്ഥാന അവാർഡ് നേടിയ സുജിത് പറയുന്നത് കുഞ്ഞാലി മരയ്ക്കാർ റിലീസ് ചെയ്യാത്തത് കൊണ്ട് സിനിമയെക്കുറിച്ചോ പാട്ടിനെക്കുറിച്ചോ തനിക്കു കൂടുതൽ ഒന്നും വെളിപ്പെടുത്താനാവില്ല എന്നാണ്. ഇതിലെ പ്രണവ് മോഹൻലാൽ- കല്യാണി പ്രിയദർശൻ എന്നിവർ ഒരുമിക്കുന്ന ഒരു പ്രണയ ഗാനത്തിന് നൃത്തം ചിട്ടപ്പെടുത്തിയതിനാണ് ബ്രിന്ദ മാസ്റ്റർക്ക് പുരസ്‍കാരം ലഭിച്ചത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.