തൊണ്ണൂറുകളിൽ വില്ലൻ ആയും നായകൻ ആയും സഹനടനായുമെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് ബാബു ആന്റണി. ആ കാലത്തു മലയാള സിനിമയിലെ യുവ പ്രേക്ഷകരുടെ ഹരമായിരുന്ന ആക്ഷൻ സ്റ്റാർ ആയിരുന്നു ഈ നടൻ. സംഘട്ടന രംഗങ്ങളിൽ ബാബു ആന്റണി പുലർത്തിയിരുന്ന മെയ് വഴക്കമായിരുന്നു അതിനു കാരണം. എന്നാൽ രണ്ടായിരാമാണ്ടിനു ശേഷം മലയാള സിനിമയിൽ ഒരുപാട് കാണാതിരുന്ന അദ്ദേഹം പിന്നീട് ഒരുപാട് ചിത്രങ്ങൾ ചെയ്തിട്ടില്ല. ഇപ്പോൾ ഒമർ ലുലു സംവിധാനം ചെയ്യാൻ പോകുന്ന ബിഗ് ബജറ്റ് മാസ്സ് ചിത്രമായ പവർ സ്റ്റാറിലൂടെ നായകനായി വമ്പൻ തിരിച്ചു വരവിനു ഒരുങ്ങുകയാണ് ബാബു ആന്റണി. ഡെന്നിസ് ജോസഫ് രചിക്കുന്ന ഈ ചിത്രത്തിൽ ഹോളിവുഡ് താരങ്ങളടക്കം അഭിനയിക്കുന്നുമുണ്ട്. ഇപ്പോഴിതാ ബാബു ആന്റണി തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ പങ്കു വെച്ച ഒരു പോസ്റ്റ് ആണ് ഏവരുടെയും ശ്രദ്ധ നേടുന്നത്.
താണ്ഡവം എന്ന മോഹൻലാൽ- ഷാജി കൈലാസ് ചിത്രത്തിൽ താൻ ചെയ്ത ഒരു അതിഥി വേഷത്തെ കുറിച്ചാണ് ആ പോസ്റ്റ്. അന്ന് ചിത്രത്തിന്റെ ദൈർഖ്യം കൂടി പോയതിനെ തുടർന്നു എഡിറ്റ് ചെയ്തു മാറ്റിയ രംഗങ്ങൾ ആയിരുന്നു ബാബു ആന്റണിയുടെ ക്ലെമാക്‌സിലെ സംഘട്ടനം. എന്നാൽ ആ രംഗങ്ങൾ അന്ന് സിനിമയിൽ ഉണ്ടായിരുന്നെങ്കിൽ, അന്ന് തനിക്കു സിനിമകളില്ലാത്തതിനാൽ അത് തന്റെ കരിയറിൽ തന്നെ വലിയ ഒരു വഴിത്തിരിവായേനെ എന്നാണ് ബാബു ആന്റണി പറയുന്നത്. ഒരു സൂഫി വേഷത്തിൽ ആണ് താൻ ആ ചിത്രത്തിൽ എത്തിയത് എന്നും ക്ലൈമാക്സിൽ വില്ലനെ താഴെയിറക്കാൻ നായകനുമായി കൈകോർക്കുന്ന ഒരു പോരാട്ടം സിനിമയിൽ തനിക്കുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ പ്രിയദർശനും അതിന്റെ താനും മോഹൻലാലും ഉള്ള ചില സീനുകൾ ഷൂട്ട് ചെയ്തിട്ടുണ്ട് എന്നും ബാബു ആന്റണി ആ പോസ്റ്റിൽ വെളിപ്പെടുത്തി. ആ ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ ഒരു ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.