മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. മമ്മൂട്ടി ഒരു പള്ളീലച്ചനായി അഭിനയിക്കുന്ന ഈ ചിത്രം ഒരു ഹൊറർ ത്രില്ലറാണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയെടുത്തിരുന്നു. ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണ് ദി പ്രീസ്റ്റ്. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയത് മമ്മൂട്ടിയ്‌ക്കൊപ്പമുള്ള മഞ്ജു വാര്യരുടെ ചിത്രങ്ങളാണ്. മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രിൽ മഞ്ജു വാര്യർ മറച്ചു വെക്കുന്നില്ല. മോഹൻലാലിനൊപ്പം ഒട്ടേറെ ചിത്രങ്ങളിലഭിനയിച്ച മഞ്ജുവിന്റെ വലിയ ഒരാഗ്രഹമായിരുന്നു മമ്മൂട്ടിക്കൊപ്പവും അഭിനയിക്കുക എന്നത്. അതാണ് ഈ ചിത്രത്തിലൂടെ സാധിച്ചിരിക്കുന്നതു.
ഇവരെ കൂടാതെ നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേർന്നാണ്. സ്റ്റാൻഡ് അപ് എന്ന ചിത്രത്തിന് ശേഷം ഇരുവരും ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് ദി പ്രീസ്റ്റ്. ദീപു പ്രദീപ്, ശ്യാം മേനോൻ എന്നിവർ ചേർന്ന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിന്റെ തന്നെയാണ്. ബേബി മോണിക്ക, ജഗദീഷ്, മധുപാൽ, രമേശ് പിഷാരടി, വെങ്കടേഷ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഈ വർഷം ഈദ് റിലീസ് ആയാവും ദി പ്രീസ്റ് തീയേറ്ററുകളിലെത്തുക എന്നാണ് സൂചന. അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഷമീർ മുഹമ്മദും സംഗീതമൊരുക്കുന്നത് രാഹുൽ രാജുമാണ്.
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
This website uses cookies.