[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാലുമായി പ്രശ്നങ്ങൾ ഉണ്ടോ; ആദ്യമായി പരസ്യമായി മറുപടി പറഞ്ഞു ശ്രീനിവാസൻ

മലയാള സിനിമയിലെ ഏറ്റവും മികച്ച ഓൺസ്‌ക്രീൻ ജോഡികളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ കൂട്ടുകെട്ട്. മോഹൻലാലിന് വേണ്ടി ശ്രീനിവാസൻ രചിച്ച ചിത്രങ്ങളിൽ തൊണ്ണൂറു ശതമാനവും സൂപ്പർ ഹിറ്റുകളാണ്. അതുപോലെ ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിൽ കൂടുതലും സൂപ്പർ വിജയം നേടിയവയാണ്. മോഹൻലാൽ- സത്യൻ അന്തിക്കാട്- ശ്രീനിവാസൻ ടീമും അതുപോലെ മോഹൻലാൽ- പ്രിയദർശൻ- ശ്രീനിവാസൻ ടീമും മലയാള സിനിമയ്ക്കു ഒട്ടേറെ സൂപ്പർ വിജയങ്ങൾ നൽകിയ ടീമുകളാണ്. മോഹൻലാൽ- ശ്രീനിവാസൻ ടീമിന്റെ ദാസനും വിജയനും എന്നീ കഥാപാത്രങ്ങൾ എന്നും മലയാള സിനിമാ പ്രേമികൾ ഒരുപാടിഷ്ട്ടത്തോടെ കാണുന്ന രണ്ടു സിനിമാ കഥാപാത്രങ്ങളാണ്. എന്നാൽ 2012 ഇൽ റിലീസ് ചെയ്ത പദ്മശ്രീ ഡോക്ടർ സരോജ് കുമാർ എന്ന ചിത്രത്തിൽ മലയാള സിനിമയിലെ സൂപ്പർ താരങ്ങളെയെല്ലാം ശ്രീനിവാസൻ കളിയാക്കുകയും ആക്ഷേപ ഹാസ്യം എന്നതിൽ നിന്ന് മാറി ആ കളിയാക്കൽ വ്യക്തിഹത്യ എന്ന നിലയിലേക്ക് മാറി എന്നും വിമർശകർ പറഞ്ഞിരുന്നു.

തീയേറ്ററിൽ പരാജയപെട്ടുപോയ ആ ചിത്രം സൂപ്പർ വിജയം നേടിയ മോഹൻലാൽ- ശ്രീനിവാസൻ- റോഷൻ ആൻഡ്രൂസ് ടീമിന്റെ ഉദയനാണു താരത്തിന്റെ രണ്ടാം ഭാഗമെന്ന നിലയിലാണ് പുറത്തു വന്നത് തന്നെ. അതിനാൽ 2012 നു ശേഷം മോഹൻലാൽ- ശ്രീനിവാസൻ ടീമിൽ നിന്ന് പിന്നീട് ചിത്രങ്ങൾ ഉണ്ടായില്ല എന്ന് മാത്രമല്ല അവർ തമ്മിൽ വ്യക്തിപരമായി അടുപ്പത്തിലല്ല ഇപ്പോൾ എന്നും വാർത്തകൾ പരന്നു. എന്നാൽ മോഹൻലാൽ പല തവണ അത് പരസ്യമായി നിഷേധിച്ചിട്ടുമുണ്ട്. തനിക്കു ശ്രീനിവാസനോട് യാതൊരു വിരോധവുമില്ല എന്ന് മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിനു ശ്രീനിവാസനും ആദ്യമായി പരസ്യമായി മറുപടി പറഞ്ഞിരിക്കുകയാണ്. മാതൃഭൂമിയുടെ അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടന്ന സംവാദത്തിൽ സംവിധായകൻ സത്യൻ അന്തിക്കാടാണ് അത് ചോദിച്ചത്. ഇവർ തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് തനിക്കറിയാമെങ്കിലും പലർക്കും ഈ കാര്യത്തിൽ സംശയമുണ്ടെന്നും എന്നാൽ ശ്രീനിവാസൻ അതിനു നേരിട്ട് മറുപടി പറയണമെന്നും സത്യൻ പറഞ്ഞു. അപ്പോൾ ശ്രീനിവാസൻ പ്രതികരിച്ചത് താനും ലാലും തമ്മിൽ യാതൊരു വിധ പ്രശ്നങ്ങളുമില്ലാത്ത സ്ഥിതിക്ക് ഇതുപോലത്തെ ആരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട കാര്യമില്ലെന്നുമാണ്. ഇവർ മൂന്നു പേരുമൊന്നിക്കുന്ന ഒരു ചിത്രം അടുത്ത് തന്നെയുണ്ടാവുമെന്നും സത്യൻ അന്തിക്കാട് വേദിയിൽ പ്രഖ്യാപിച്ചു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.