രണ്ടു ദിവസം മുൻപാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പുതിയ ചിത്രമായ ദി പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മിനിട്ടുകൾക്കകം ഈ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. ഇപ്പോഴിതാ ട്വിറ്റെറിൽ ദി പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് ഹാഷ് ടാഗ് പുതിയ റെക്കോർഡ് ഇട്ടു എന്നാണ് മമ്മൂട്ടി ഫാൻസ് അവകാശപ്പെടുന്നത്. പോസ്റ്റർ റിലീസ് ചെയ്ത് 12 മണിക്കൂര്‍ കൊണ്ട് ട്വിറ്റെറിൽ 100k യിൽ അധികം ട്വീറ്റുകള്‍ ആണ് ദി പ്രീസ്റ്റ് ഫസ്റ്റ് ലുക്ക് ഹാഷ് ടാഗ് നേടി എടുത്തത് എന്നും ഇത് മലയാള സിനിമയില്‍ എറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ഫസ്റ്റ് ലുക്ക് ഹാഷ് ടാഗായി എന്നുമാണ് അവർ പറയുന്നത്. #ThePriestFL എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് ആണ് അവർ റെക്കോർഡ് സൃഷ്ടിച്ചത്.
ഇതിനു മുൻപേ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് ഹാഷ് ടാഗിനു ആയിരുന്നു റെക്കോർഡ്. 24 മണിക്കൂർ കൊണ്ടാണ് മരക്കാർ ഫസ്റ്റ് ലുക്ക് ഹാഷ് ടാഗ് 100k ട്വീറ്റുകൾ നേടിയത്. ഏതായാലും ആ റെക്കോര്‍ഡ് മറികടന്നുകൊണ്ടാണ് മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് എത്തിയിരിക്കുന്നത്. മമ്മൂട്ടിയുടെ പുതിയ വര്‍ഷത്തെ ഈദ് റിലീസ് ആയി ഈ ചിത്രം എത്തും. മമ്മൂട്ടി ഒരു വൈദികനായി അഭിനയിക്കുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, ശ്രീനാഥ് ഭാസി, സാനിയ ഇയ്യപ്പൻ എന്നിവരും ഉണ്ട്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.