[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇന്സ്ടിട്യൂട്ടിൽ പോയിട്ടില്ല, അസിസ്റ്റന്റ് ആയും ജോലി ചെയ്തിട്ടില്ല; ആ തിരക്കഥ വായിച്ചതു ആണ് എന്നെ സംവിധായകനാക്കിയത്

ഇന്ന് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സംവിധായകരിൽ ഒരാളും അദ്ദേഹമാണ്. മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒട്ടേറെ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള പ്രിയദർശൻ, ബോളിവുഡിൽ ഡേവിഡ് ധവാൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ കൂടിയാണ്. മലയാളത്തിൽ മോഹൻലാലുമൊത്തുള്ള അദ്ദേഹത്തിന്റെ കൂട്ടുകെട്ട് പ്രശസ്തമാണ്. മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ സമ്മാനിച്ച നായക- സംവിധായക ജോഡിയാണ്‌ ഇവർ. ചിത്രം, കിലുക്കം, ചന്ദ്രലേഖ എന്ന മൂന്നു ഇൻഡസ്ട്രി ഹിറ്റുകളും ഈ കൂട്ടുകെട്ടിൽ നിന്ന് ഉണ്ടായവയാണ്. ഇപ്പോഴിതാ മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹവുമായി എത്തുകയാണ് മോഹൻലാൽ- പ്രിയദർശൻ ടീം.

പ്രിയദർശൻ ആദ്യ കാലത്തു ഒരുക്കിയ ഒട്ടേറെ മലയാള ചിത്രങ്ങൾ വിദേശ ഭാഷകളിൽ നിന്ന് കടം കൊണ്ട കഥകളെ ആധാരമാക്കി ആയിരുന്നു. എന്നാൽ അദ്ദേഹം അത് ഒരിക്കലും മറച്ചു വെച്ചിട്ടില്ല എന്ന് മാത്രമല്ല അത് തുറന്നു പറഞ്ഞിട്ടും ഉണ്ട്. ആ കഥകൾക്ക് തന്റേതായ ഒരു ദൃശ്യ ഭാഷ ചമയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ ആരോപണങ്ങളെ അദ്ദേഹം നേരിടുന്നത് വളരെ ലളിതമായാണ്. തന്നെ ആരും സിനിമ പഠിപ്പിച്ചിട്ടില്ല എന്നും സിനിമകൾ കണ്ടു സിനിമ പഠിച്ച ആളാണ് താൻ എന്നും അദ്ദേഹം പറയുന്നു. താൻ ഇന്സ്ടിട്യൂട്ടിൽ പോയി സിനിമ പഠിച്ചിട്ടില്ല എന്നും ആരുടേയും അസിസ്റ്റന്റ് ആയി നിന്നിട്ടില്ല എന്നും പ്രിയൻ പറയുന്നു. പി എൻ മേനോൻ ഒരുക്കിയ ഓളവും തീരവും എന്ന സിനിമയുടെ തിരക്കഥ വായിച്ചതു കൊണ്ടാണ് താൻ ഒരു സംവിധായകൻ ആയി മാറിയത് എന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് തന്നെ തന്റെ ആദ്യ കാല ചിത്രങ്ങളിൽ മറ്റു ചിത്രങ്ങളുടെ വ്യക്തമായ സ്വാധീനം ഉണ്ടായിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു. എന്നാൽ ആര്യനും കാലാപാനിയും കാഞ്ചിവരവും അവസാനം റിലീസ് ചെയ്ത ഒപ്പവും പോലത്തെ ചിത്രങ്ങൾ ഒന്നും അങ്ങനെയല്ല എന്ന് തനിക്കു ഉറപ്പു പറയാൻ സാധിക്കും എന്നും അദ്ദേഹം പറയുന്നു.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

5 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.