ദളപതി വിജയ് നായകനായ ലിയോ എന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പോസ്റ്ററുകളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. അതിൽ തന്നെ ഇന്ന് പുറത്തു വന്ന ഹിന്ദി പോസ്റ്റർ വലിയ ശ്രദ്ധയാണ് നേടുന്നത്. ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിനൊപ്പമുള്ള വിജയ്‌യുടെ ഒരു ആക്ഷൻ രംഗമാണ് ഇന്നത്തെ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ വില്ലനായ സഞ്ജയ് ദത്തുമായി വിജയ് ഏറ്റു മുട്ടുന്ന ചിത്രം തന്നെ ആരാധകരിൽ വലിയ പ്രതീക്ഷകളാണ് ഉണ്ടാക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ഈ ചിത്രം അടുത്ത മാസം പത്തൊൻപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ഇപ്പോൾ തന്നെ ലോകത്തിന്റെ പല സ്ഥലത്തും അഡ്വാൻസ് ബുക്കിങ്ങിൽ ലിയോ റെക്കോർഡ് സൃഷ്ടിക്കുകയാണ്.
ദളപതി വിജയ്, സഞ്ജയ് ദത്ത് എന്നിവർക്കൊപ്പം വമ്പൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. തൃഷ, ആക്ഷൻ കിംഗ് അർജുൻ, ഗൗതം വാസുദേവ് മേനോൻ, മലയാള താരം മാത്യു തോമസ്, സാൻഡി, പ്രിയ ആനന്ദ്, മിഷ്കിൻ, അനുരാഗ് കശ്യപ്, ബാബു ആന്റണി എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ലിയോക്ക് കാമറ ചലിപ്പിച്ചത് മനോജ് പരമഹംസയും എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജുമാണ്. കൈതി, വിക്രം എന്നിവയുൾപ്പെടുന്ന ലോകേഷിന്റെ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണോ ലിയോയും എന്നറിയാൻ കൂടിയുള്ള ആകാംക്ഷയിലാണ് ആരാധകരും സിനിമാ പ്രേമികളും. വിജയ്‌യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന ലിയോ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസുമായിരിക്കും
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.