[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കുടുംബ ബന്ധങ്ങളിലേക്കുള്ള വാതിൽ നാളെ തുറക്കുന്നു; വിനയ് ഫോർട്ട് – അനു സിതാര ചിത്രം ഇന്ന് മുതൽ.

പ്രശസ്ത താരങ്ങളായ വിനയ് ഫോർട്ട്, അനു സിതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്ത ചിത്രമാണ് വാതിൽ. ഒരു ഫാമിലി എന്റർടൈനറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഇന്ന് മുതൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്. ഇതിന്റെ അഡ്വാൻസ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. വിനയ് ഫോർട്ട്, അനു സിതാര എന്നിവർക്കൊപ്പം കൃഷ്ണ ശങ്കറും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പോളി, മെറിൻ ഫിലിപ് എന്നിവരും നിർണ്ണായക കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിട്ടുണ്ട്. ഷംനാദ് ഷമീർ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് മനേഷ് മാധവനും സംഗീതമൊരുക്കിയത് സെജോ ജോണുമാണ്.

നേരത്തെ റിലീസ് ചെയ്ത ഇതിലെ രണ്ട് ഗാനങ്ങൾ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. അതിൽ തന്നെ റാപ് കൂട്ടിച്ചേർത്ത ജീവിതമെന്ന തമാശ എന്ന വരികളോടെ തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടി. സ്പാർക്‌ പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജി കെ ഗോവിന്ദരാജ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പരിചയ സമ്പന്നനായ ജോൺ കുട്ടിയാണ്. രജീഷ് വളാഞ്ചേരിയാണ് വാതിലിന്റെ സഹനിർമ്മാതാവ്. ഈ ചിത്രത്തിന്റെ ട്രെയിലറിനും മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകിയത്. കുടുംബ പ്രേക്ഷകർക്ക് പൂർണ്ണ സംതൃപ്തി നൽകുന്ന ചിത്രമായിരിക്കുമിതെന്ന സൂചനയാണ് ഇതിന്റെ ടീസർ, ട്രൈലെർ എന്നിവയിലൂടെ ലഭിക്കുന്നത്. ഒരിടവേളക്ക് ശേഷം അനു സിത്താരയെ നായികാ വേഷത്തിൽ കാണാൻ സാധിക്കുന്ന ചിത്രം കൂടിയാണെന്നതും വാതിലിന്റെ പ്രത്യേകതയാണ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.