[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Uncategorized

സെൻസറിങ് പൂർത്തിയാക്കി കണ്ണൂർ സ്‌ക്വാഡ്; മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി.

സെൻസറിങ് പൂർത്തിയാക്കി കണ്ണൂർ സ്‌ക്വാഡ്; മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ഡേറ്റ് എത്തി.

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ഒരു റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യലായി തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഈ വരുന്ന സെപ്റ്റംബർ ഇരുപത്തിയെട്ടിനാണ് കണ്ണൂർ സ്‌ക്വാഡ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ചിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ സെന്സറിംഗും പൂർത്തിയായി കഴിഞ്ഞു. യു എ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുന്ന കണ്ണൂർ സ്‌ക്വാഡിന്റെ ദൈർഘ്യം രണ്ട് മണിക്കൂർ മുപ്പത്തിയഞ്ചു മിനിട്ടാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിം കേരളത്തിൽ വിതരണം ചെയ്യുന്ന ഈ ചിത്രം ട്രൂത് ഗ്ലോബൽ ഫിലിംസ് ആണ് ഇന്ത്യക്ക് പുറത്ത് പ്രദർശനത്തിന് എത്തിക്കുന്നത്.

പ്രശസ്ത നടൻ റോണി ഡേവിഡ് രാജ്, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു ഈ ചിത്രത്തിൽ, മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട്, വിജയ രാഘവൻ, കിഷോർ, സണ്ണി വെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരന്നിട്ടുണ്ട്. മുഹമ്മദ് രാഹിൽ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് സുഷിൻ ശ്യാമും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ പ്രഭാകറുമാണ്/. ഈ മാസം ആദ്യം റിലീസ് ചെയ്ത കണ്ണൂർ സ്‌ക്വാഡിന്റെ ട്രൈലെർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ കേരളത്തിന് പുറത്ത് പോയി കേരളാ പോലീസ് നടത്തുന്ന കേസന്വേഷണമാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 days ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

5 days ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

4 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

4 weeks ago

This website uses cookies.