പ്രശസ്ത സംവിധായൻ എബ്രിഡ് ഷൈൻ ഒരിക്കൽ കൂടി പ്രേക്ഷകരുടെ മുന്നിലേക്ക് തന്റെ ചിത്രവുമായി ഇന്ന് എത്തുകയാണ്. 1983, ആക്ഷൻ ഹീറോ ബിജു, പൂമരം എന്നീ ചിത്രങ്ങൾക്ക് ശേഷം അദ്ദേഹമൊരുക്കിയ ഈ പുതിയ ചിത്രത്തിന്റെ പേര് ദി കുങ്ഫു മാസ്റ്റർ എന്നാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മാർഷ്യൽ ആർട്സിനു പ്രാധാന്യമുള്ള ഈ ചിത്രം കിടിലൻ ആക്ഷനും പ്രതികാരവുമെല്ലാം നിറഞ്ഞ ഒരു മാസ്സ് ചിത്രമാണ്. കേരളത്തിൽ മികച്ച റിലീസ് ലഭിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ഹിമാലയത്തിന്റെ താഴ്‌വരയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ചിത്രീകരണം പ്രധാനമായും നടത്തിയത്.
പൂമരത്തിലെ നായികാ വേഷം ചെയ്ത നീത പിള്ള ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. നീതയോടൊപ്പം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത് പുതുമുഖമായ ജിജി സ്കറിയ, സനൂപ് എന്നിവരാണ്. ഇവരോടൊപ്പം സൂരജ് എസ് കുറുപ്പ്, അഞ്ജു ബാലചന്ദ്രൻ, രാമമൂർത്തി, രാജൻ വർഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രൺജിത് പി ബി, ജെയിംസ് ജോൺ, സോനെറ്റ് ജോസ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഫുൾ ഓൺ സിനിമാസിന്റെ ബാനറിൽ ഷിബു തെക്കുപുറം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ബ്രൂസ് ലീ, ജാക്കി ചാൻ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ എബ്രിഡ് ഷൈൻ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. മേജർ രവിയുടെ മകൻ അർജുൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ ആർ മിഥുനും സംഗീതമൊരുക്കിയത് ഇഷാൻ ചാബ്രയുമാണ്.
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഹിറ്റായി മാറി അല്ലു അർജുന്റെ പുഷ്പ 2 . റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ " നാഗബന്ധം" പ്രീ ലുക്ക് പോസ്റ്റർ പുറത്ത്. ചിത്രത്തിലെ നായകൻ…
2025 തുടക്കം ഗംഭീരമാക്കാൻ ഒരുക്കത്തിലാണ് മലയാളത്തിന്റെ ജനപ്രിയ താരംആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ്…
ഷാഹിദ് കപൂറിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ബോളീവുഡ് ചിത്രം 'ദേവ'യുടെ പ്രൊമോ ടീസർ പുറത്തിറങ്ങി. പ്രമുഖ സംഗീത…
This website uses cookies.