മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രം ഇന്ന് കേരളത്തിൽ റിലീസ് ചെയ്തു. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം മമ്മൂട്ടി ആരാധകർക്കു ആവേശം സമ്മാനിക്കുന്ന ഒരു ചിത്രമാണ്. ബോസ് എന്നു പേരുള്ള ഒരു പലിശക്കാരനായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിനെ പ്രശംസിച്ചു ഇപ്പോഴെത്തിയിരിക്കുന്നത് അനു സിത്താരയാണ്. കടുത്ത മമ്മൂട്ടി ആരാധിക കൂടിയായ ഈ നടി ചിത്രത്തിലെ ഒരു ഡയലോഗ് കടമെടുത്തുകൊണ്ടു തന്നെയാണ് ഈ ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ന്യൂ ജനറേഷൻ ആയാലും ഓൾഡ് ജനറേഷൻ ആയാലും ബോസ് ഹീറോ ആടാ എന്ന ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ ഡയലോഗിനൊപ്പം ചിത്രം മെഗാ മാസ്സ് ആണെന്നും ഈ നടി തന്നെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ഗുഡ് വിൽ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മാണം നിർവഹിച്ചിരിക്കുന്ന ഈ മാസ്സ് ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം തമിഴ് നടൻ രാജ് കിരൺ, മീന, സിദ്ദിഖ്, ബിബിൻ ജോർജ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരും ഈ ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചവരാണ്. റെനഡിവേ ഒരുക്കിയ ദൃശ്യങ്ങളും ഗോപി സുന്ദർ ഒരുക്കിയ സംഗീതവും അതോടൊപ്പം റിയാസ് കെ ബാദർ നിർവഹിച്ച എഡിറ്റിംഗും ഈ ചിത്രത്തിന് മുതൽകൂട്ടായിട്ടുണ്ട്. രാജാധിരാജ, മാസ്റ്റർപീസ് എന്നിവക്ക് ശേഷം അജയ് വാസുദേവ് ഒരുക്കിയ ചിത്രമാണ് ഷൈലോക്ക്. മികച്ച പ്രതികരണം ലഭിക്കുന്ന ഈ ചിത്രം മികച്ച വിജയം നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.