പുതിയ വർഷം മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ഭാഗ്യം കൊണ്ട് വരും എന്ന സൂചനയുമായി ഈ വർഷത്തെ മമ്മൂട്ടിയുടെ ആദ്യ റിലീസ് ആയ ഷൈലോക്ക് മികച്ച വിജയത്തിലേക്കാണ് നീങ്ങുന്നത്. ഇന്നലെ റിലീസ് ചെയ്ത ഷൈലോക്ക് ആരാധകർക്ക് ആവേശം നൽകുന്ന ഒരു ചിത്രമാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഈ ചിത്രം മാസ്സ് എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. രാജാധിരാജ എന്ന മമ്മൂട്ടി ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച അജയ് വാസുദേവ് ഒരുക്കിയ മൂന്നാമത്തെ ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടി നായകനായ മാസ്റ്റർപീസ് ആയിരുന്നു ഈ സംവിധായകന്റെ രണ്ടാം ചിത്രം. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കസബ, അബ്രഹാമിന്റെ സന്തതികൾ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി ജോബി ജോർജ് നിർമ്മിച്ച ചിത്രമാണിത്. വലിയ താരനിര തന്നെ അണിനിരക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്നത് തമിഴ് നടൻ രാജ് കിരൺ ആണ്. സിദ്ദിഖ്, കലാഭവൻ ഷാജോൺ, റാഫി തുടങ്ങിയവർ വില്ലന്മാരായി എത്തുമ്പോൾ നായികാ വേഷം ചെയ്തത് മീനയാണ്. ഇവരെ കൂടാതെ ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ബിബിൻ ജോർജ്, അർജുൻ നന്ദകുമാർ, പ്രശാന്ത് അലക്സാണ്ടർ, ജോൺ വിജയ്, ഹരീഷ് പേരാടി എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. നവാഗതരായ ബിബിൻ മോഹൻ, അനീഷ് ഹമീദ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് റെനഡിവേയും സംഗീതമൊരുക്കിയത് ഗോപി സുന്ദറുമാണ്. ഒരു വലിയ വിജയം തന്നെ ഈ ചിത്രം നേടുമെന്ന പ്രതീക്ഷയിലാണ് മമ്മൂട്ടി ആരാധകർ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.