ഹൈദരാബാദിനെ കേന്ദ്രീകരിച്ചുള്ള ഒരു യഥാർത്ഥ സംഭവത്തിൽ പ്രചോദനം ഉൾക്കൊണ്ട് പുറത്തിറക്കിയ’ കാക്കിപ്പട’ പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. സംവിധായകൻ ഷെബി ചൗഘട്ട് രചനയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് എസ്.വി പ്രൊഡക്ഷന്റെ ബാനറിൽ ഷെജി വലിയ കത്താണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള ഏറ്റവും പുതിയ സന്തോഷ വാർത്തയാണ് പുറത്തുവരുന്നത്. മെൽബണിൽ നടക്കുന്ന ഐ എഫ് എഫ് എം 2023ലേക്ക് ചിത്രത്തിന് ക്ഷണം ലഭിച്ചിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത.
നിർമ്മാതാവ് കെ എസ് രാമറാവു ‘കാക്കിപ്പട’യുടെ റീമേക്ക് അവകാശം വൻ തുകയ്ക്ക് സ്വന്തമാക്കിയ വാർത്തയും അടുത്തിടെ പുറത്ത് വന്നിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രത്തിൻറെ തെലുങ്ക് പതിപ്പ് കാണുവാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് ആരാധകർ.
തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരെ ചുറ്റിപറ്റിയുള്ള കഥയാണ് ചിത്രം പറഞ്ഞുവെക്കുന്നത്. നിരഞ്‍ജ് മണിയൻപിള്ള രാജു, അപ്പാനി ശരത്ത്, ആരാധികാ, വിനോദ് സാക്, സൂര്യാ അനിൽ, പ്രദീപ്, മാലാ പാർവ്വതി,സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട വേഷങ്ങൾ കൈകാര്യം ചെയ്തത്
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.