കുഞ്ചാക്കോ ബോബൻ, ആസിഫ് അലി,ടൊവിനോ തോമസ്,വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി മലയാളത്തിലെ മുൻനിരതാരങ്ങളെ അണിനിരത്തി കേരളീയരുടെ അതിജീവനത്തിന്റെ കഥയുമായി ‘2018 Everyone Is A Hero’ മേയ് 5 മുതൽ തിയറ്ററുകളിലെത്തുകയാണ്.
ഇത്രയേറെ താരങ്ങൾ നിറഞ്ഞൊരു ചിത്രം മലയാള സിനിമയിൽ ഇതിന് മുൻപും വന്നിട്ടുണ്ടെങ്കിലും ‘2018 Everyone Is A Hero’യെ അവയിൽ നിന്നും വ്യത്യസ്തമാക്കുന്നത് ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളുടെ ഡെപ്ത്തുമാണ്. പ്രളയം എന്ന മഹാമാരി മലയാളികളെ ഒന്നടങ്കം വിലിഞ്ഞുമുറിക്കി കടിഞ്ഞാണിട്ടൊരു വർഷമാണ് ‘2018’. യഥാർത്ഥ ജീവിതത്തിലെ ഹീറോകളെ നമ്മൾ തിരിച്ചറിഞ്ഞൊരു വർഷം. പ്രളയത്തിൽ മുങ്ങിപ്പോവാതെ കേരളീയർ ഒത്തൊരുമയോടെ കൈകോർത്തുപിടിച്ചു. ആത്മവിശ്വാസത്തോടെ പൊരുതി നിന്നു. പ്രളയം കഴിഞ്ഞ് 5 വർഷങ്ങൾ പിന്നിടുമ്പോൾ ജീവിതത്തിലെ ഹീറോകളെ പ്രേക്ഷകർക്ക് മുന്നിൽ ഒരിക്കൽ കൂടി കാണിച്ചു തരാൻ പ്രളയത്തിന്റെ നേർക്കാഴ്ചയെന്നോണം ഒരുക്കിയ സിനിമയാണ് ‘2018 Everyone Is A Hero’. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച ജൂഡ് ആന്തണി ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറും ചിത്രത്തിലെ ‘മിന്നൽ മിന്നാണെ’ എന്ന വീഡിയോ ഗാനവും ഇതിനോടകം തന്നെ ജനശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഖിൽ പി ധർമജന്റെതാണ് സഹതിരക്കഥ. അഖിൽ ജോർജ്ജാണ് ഛായാഗ്രാഹകൻ. ചമൻ ചാക്കോ ചിത്രസംയോജനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രൊഡക്ഷൻ ഡിസൈനർ : മോഹൻദാസ്, ലൈൻ പ്രൊഡ്യൂസർ : ഗോപകുമാർ ജികെ, പ്രൊഡക്ഷൻ കൺട്രോളർ : ശ്രീകുമാർ ചെന്നിത്തല, ചീഫ് അസോസിയേറ്റ് ഡയക്ടർ : സൈലക്സ് അബ്രഹാം, വസ്ത്രാലങ്കാരം : സമീറ സനീഷ്, പി ആർ ഒ & ഡിജിറ്റൽ മാർക്കറ്റിങ്ങ് : വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് : സിനറ്റ് & ഫസലുൾ ഹഖ്, വി എഫ് എക്സ് : മിന്റ്സ്റ്റീൻ സ്റ്റ്യുഡിയോസ്, ഡിസൈൻസ് : യെല്ലോടൂത് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.