യുവ താരം ടോവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ ചിത്രമാണ് തല്ലുമാല. കല്യാണി പ്രിയദർശൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. അനുരാഗ കരിക്കിൻ വെള്ളം , ഉണ്ട എന്നിവക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ഇത്. ആഷിഖ് ഉസ്മാൻ ആണ് ഈ ചിത്രത്തിന്റെ നിർമ്മാതാവ്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഈ ചിത്രം നേരത്തെയും വാർത്തകളിൽ നിറഞ്ഞിരുന്നു. കുറച്ചു നാൾ മുൻപാണ് ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ വൈറൽ ആയതു. ഷൂട്ടിംഗ് ബ്രേക്കിന്റെ ഇടയിൽ ക്രിക്കറ്റ് കളിക്കുന്ന ടോവിനോ തോമസിനെയും അണിയറ പ്രവർത്തകരേയുമാണ് ആ വീഡിയോയിൽ എല്ലാവരും കണ്ടത്. ചിത്രത്തിന്റെ നിർമ്മാതാവും സംവിധായകനും അഭിനേതാക്കളും ഒക്കെ ചേർന്നായിരുന്നു അന്ന് ക്രിക്കറ്റ് കളി.
മുഹ്സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്ന് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിംഷി ഖാലിദ് ആണ്. ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ്, ജോണി ആന്‍റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ആഷിക് അബുവിന്‍റെ നിര്‍മ്മാണത്തില്‍ മുഹ്‍സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ചിത്രമാണ് തല്ലുമാല. പിന്നീട് ആഷിക് അബു മാറി ആഷിക് ഉസ്മാൻ നിർമ്മാതാവാവുകയും ഖാലിദ് റഹ്മാൻ സംവിധായകനായി വരികയുമായിരുന്നു. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് നിഷാദ് യൂസഫ് ആണ്. വരനെ ആവശ്യമുണ്ട്, മരക്കാർ അറബിക്കടലിന്റെ സിംഹം, ഹൃദയം, ബ്രോ ഡാഡി എന്നിവക്ക് ശേഷം കല്യാണി മലയാളത്തിൽ നായികാ വേഷം ചെയ്യുന്ന ചിത്രമാണ് തല്ലുമാല.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.