[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അപ്പാനി ശരത് നായകനാവുന്ന മിഷൻ സി ഒടിടിയിലേക്കു; റിലീസ് അടുത്ത മാസം..!

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അപ്പാനി ശരത്തിനെ നായകനാക്കി വിനോദ് ഗുരുവായൂർ സംവിധാനം ചെയ്ത ത്രില്ലർ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മിഷൻ സി എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഒടിടി റിലീസ് ആയാണ് എത്തുക. തീയേറ്റർ റിലീസ് കാത്തിരുന്ന ഈ ചിത്രം, ഇപ്പോൾ വീണ്ടും കോവിഡ് പശ്‌ചാത്തലത്തിൽ തീയേറ്ററുകൾ അടക്കുന്ന സാഹചര്യത്തിലാണ് ഒടിടി റിലീസ് തീരുമാനിച്ചത്. നീ സ്ട്രീം എന്ന ഒടിടി പ്ലാറ്റ്‌ഫോമിലാണ് മിഷൻ സി റിലീസ് ചെയ്യാൻ പോകുന്നത് അടുത്ത മാസം മൂന്നാം തീയതി മുതൽ ഈ ചിത്രം നീ സ്ട്രീമിൽ പ്രദർശനം ആരംഭിക്കും. ഇതിന്റെ ട്രൈലെർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മീനാക്ഷി ദിനേശ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ അന്ന് പുറത്തു വന്നത് നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ജോജു ജോര്‍ജ്ജ്, കുഞ്ചാക്കോ ബോബൻ, ടോവിനോ തോമസ്, ആന്‍റണി വർ‍ഗ്ഗീസ്, ഉണ്ണി മുകുന്ദൻ, അജു വര്‍ഗ്ഗീസ്, വിനയ് ഫോർ‍ട്ട് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ആയിരുന്നു.

ഒരു റോഡ് ത്രില്ലർ ആയാണ് മിഷൻ സി ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രൈലെർ നൽകിയത്. തീവ്രവാദികൾ ബന്ദികളാക്കിയ ഓടിക്കൊണ്ടിരിക്കുന്ന ഒരു ടൂറിസ്റ്റ് ബസ്സും അതിൽ കുടുങ്ങിപ്പോയ ഒരു പറ്റം വിദ്യാർഥികളും, അവരെ രക്ഷപ്പെടുത്താൻ എത്തുന്ന പോലീസുകാരുടെയും കമാന്‍റോകളുടെയും ഉദ്വേഗം ജനിപ്പിക്കുന്ന സാഹസിക നിമിഷങ്ങളുമാണ് ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്നത് എന്നാണ് സൂചന. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവർക്ക് പുറമെ, കൈലാഷ്, മേജർ രവി, ജയകൃഷ്ണൻ, ബാലാജിശർമ്മ, ഗിന്നസ് വിനോദ്, ആര്യൻ ഷാജി, നോബി ബിനു, മീനാക്ഷി മഹേഷ് തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാഗമാണ്. എം സ്ക്വയർ സിനിമയുടെ ബാനറിൽ മുല്ല ഷാജി നിർമ്മിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുശാന്ത് ശ്രീനി, എഡിറ്റ് ചെയ്തത് റിയാസ് കെ ബദർ, സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് കേരളാ പൊലീസിലെ ഉദ്യോഗസ്ഥനായ ഹണി എന്നിവരുമാണ്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 days ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.